ന്യൂദൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാട്ടത്തിനറങ്ങുമ്പോൾ സഖ്യത്തിനെ നയിക്കാൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് എത്തുമെന്ന് സൂചന.
സമാജ്‌വാദി പാർട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തമാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. അഖിലേഷ് സഖ്യത്തിനെ നയിക്കണമെന്നാണ് ഇരുപാർട്ടിയിലെ നേതാക്കളും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ പരസ്യമായി അഖിലേഷ് നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: