ന്യൂദല്‍ഹി: സഖ്യ രൂപീകരണത്തിന് പിന്നാലെ രാഹുലിനെ പരിഹസിച്ച് അഖിലേഷ്. പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുമ്പോള്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച അനുഭവം പങ്കുവെക്കുകയായിരുന്നു അഖിലേഷ്.
സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ സ്കൂള്‍ സന്ദര്‍ശിച്ചത് അദ്ദേഹം സൂചിപ്പിച്ചു. ”എട്ടോ ഒന്‍പതോ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞാന്‍ ആരാണെന്ന് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു രാഹുല്‍ ഗാന്ധിയെന്ന്”. സദസ്സില്‍ ചിരിപടര്‍ത്തി അഖിലേഷ് പറഞ്ഞു.
റായ്ബറേയിലും രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പടുന്നുണ്ട്. അമ്മയുടെ മണ്ഡലത്തില്‍ പോലും രാഹുലിനെ അറിയില്ലെന്ന് സ്ഥാപിക്കുകയായിരുന്നു അഖിലേഷിന്റെ ലക്ഷ്യമെന്ന് വ്യാഖ്യാനം ഉയരുന്നു.
സോണിയയുടെ മണ്ഡലത്തില്‍ വികസനമില്ലെന്ന് വ്യക്തമാക്കുകയാണ് മറ്റൊരു ഉദ്ദേശ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങില്‍ മുലായവും അദ്ദേഹത്തോടൊപ്പമുള്ള ശിവ്പാല്‍ യാദവും അഖിലേഷിന്റെ അനുയായി രാംഗോപാല്‍ യാദവും പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: