ഗാസിയാബാദ് : ഉത്തര്‍പ്രദേശ് ഗാസിയാബാദില്‍ അക്കൗണ്ടില്‍ അഞ്ചു കോടി നിക്ഷേപിച്ച പാന്‍മാസല കച്ചവടക്കാരനെ ചോദ്യം ചെയ്യുന്നു. നോട്ട് അസാധുവാക്കലിനുശേഷം നവംബര്‍ ഒമ്പതിനും 31നുമിടയിലെ ബാങ്ക് നിക്ഷേപങ്ങളെകുറിച്ച് ആദായ നികുതി വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നവയുഗ് മാര്‍ക്കറ്റിലെ ഘനശ്യാമിന്റേതാണ് ഈ നിക്ഷേപം.
അതേസമയം വസ്തുവാങ്ങാന്‍ താന്‍ സമ്മതിച്ചിരുന്നെന്നും അതിനായി രാഹുല്‍ ചൗധരി എന്ന റിയല്‍എസ്റ്റേറ്റ് ഇടപാടുകാരനാണ് തന്റെ ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ നടത്തിയരുന്നതെന്നുമാണ് ഇയാള്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചത്. ഇത്തരത്തില്‍ പ്രദേശത്തെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ കൂടി ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ഈ അക്കൗണ്ടുകളും പഞ്ചവടി സ്വദേശിയായ രാഹുല്‍ ചൗധരി എന്നയാളാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് ഐടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അസാധുവാക്കലിനെ തുടര്‍ന്ന് ഈ അക്കൗണ്ടുകളില്‍ 12 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഘനശ്യാമിന്റേതുള്പ്പടെ മൂന്നു അക്കൗണ്ടുകളിലും ആര്‍ടിജിഎസ് ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം വഴിയാണ് പണം ഇടപാടുകള്‍ നടത്തിയത്.
അതേസമയം സമയം ഇരുവരേയും ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം നടപടികള്‍ സ്വികരിക്കുന്നതാണെന്ന് ഐടി വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: