നെടുങ്കണ്ടം: വീട്ടില്‍ ചാരായം നിര്‍മ്മിച്ച് വില്‍പ്പന നടത്തി വന്നിരുന്ന പ്രതി എക്സൈസ് പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് വേഷം മാറിയെത്തിയ സംഘമാണ് ശാന്തമ്പാറ പുല്ത്തടി കല്ലുങ്കല്‍ മാത്തുകുട്ടി (38) എന്നയാളെ കുടുക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും 1 ലിറ്റര്‍ ചാരായം, 60 ലിറ്റര്‍ കോട, മറ്റ് വാറ്റ് ഉപകരണങ്ങള്‍ എന്നിവയും ഉടുമ്പന്‍ച്ചോല എക്സൈസ് സംഘം പിടിച്ചെടുത്തു.
സംഭവം ഇങ്ങനെ: വിദ്യാര്‍ത്ഥികള്‍ക്കടക്കം ലിറ്ററിന് 500 രൂപ നിരക്കില്‍ പ്രതി കച്ചവടം നടത്തി വരികയായിരുന്നു. ഇതിനെ ക്കുറിച്ച വിവരം ലഭിച്ചതൊടെ ഒരു ലിറ്റര്‍ ചാരായം വേണമെന്ന് ആവശ്യപ്പെട്ട് മൊബൈലില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന ഇന്നലെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ എത്തി ചാരായം വാങ്ങി. തുടര്‍ന്നാണ പ്രതിയെ കയ്യോടെ പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടയും ഉപകരണങ്ങളും പിടിച്ചെടുക്കുന്നത്.
ഉടുമ്പന്‍ച്ചോല എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പോലും മാതൃകയും അഭിമാനവും ആകുന്ന കേസ് പിടി
കൂടിയത്. ഉദ്യോഗസ്ഥരായ ജോഷി വി ജെ, ആസിഫ് അലി, രാധാകൃഷ്ണന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്. കോടിതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന തുടരുമെന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പ്രസാദ് വൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: