പാലക്കാട്:കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് വീണ് മരിച്ചു.ചെത്തല്ലൂര്‍ കൊട്ടിലിങ്ങല്‍ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ റിയാസ്(35) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് അപകടം.
പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പില്‍ ഷമീറിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു.ബുധനാഴ്ച കിണര്‍ വൃത്തിയാക്കിയിരുന്നെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല.
തുടര്‍ന്ന് ഇന്ന് രാവിലെയും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെ മുകളില്‍ നിന്നും സ്ലാബ് പൊട്ടിവീഴുക ആയിരുന്നു.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















