Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരാപ്രകൃതി എന്തെന്ന് പറയുന്നു (7 ല്‍ -5)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 08:08 pm IST
in Samskriti

”ഇയം അപരാ”- മുന്‍ ശ്ലോകത്തില്‍ വിവരിച്ചതു അപാ പ്രകൃതിയാണ്. അപരാ എന്നതിന് ‘നികൃഷ്ടാ’ എന്നും അര്‍ത്ഥമുണ്ട്. ഈ അപരാ പ്രകൃതിയുടെ പ്രവര്‍ത്തന മണ്ഡലം അചേതനങ്ങളായ വസ്തുക്കള്‍ മാത്രമാണ്. കൂടാതെ ജീവാത്മാക്കളെ സംസാരബന്ധത്തില്‍ കുടുക്കുന്നതുമാണ്.

പരാപ്രകൃതിഃ

ഭഗവാന്റെ പരാ പ്രകൃതി വളരെ ഉത്കൃഷ്ടമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് എപ്പോഴും വിശുദ്ധമാണ്. കാരണം, ഭഗാവാനുമായി ബന്ധപ്പെട്ടുതന്നെ നില്‍ക്കുന്നു. ഈ ശക്തി ചേതനാത്മികയാണ്. ശരീരമാകുന്ന ക്ഷേത്രത്തില്‍ ഉള്‍പ്പൂകുകയും ജഡവസ്തുക്കളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ”ജീവാഭൂതാം” (ജീവനായിത്തീര്‍ന്നത്) എന്ന് വിശേഷിപ്പിച്ചത്. ഈ പരാശക്തിയാണ് ചൈതന്യമില്ലാത്ത പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്.

ഈ രണ്ടുതരം ശക്തികളും ശ്രീകൃഷ്ണ ഭഗവാന്റെ ആദ്യത്തെ ആവിര്‍ഭാവമായ മഹാപുരുഷന്റെ-വിഷ്ണുവിന്റെ ശക്തിയാണെന്ന് വിഷ്ണുപുരാണം പറയുന്നു.

”വിഷ്ണുശക്തിഃ പരാപ്രാക്താ

ക്ഷേത്രജ്ഞാഖ്യാ, തഥാളപരാ”

ശ്രീകൃഷ്ണഭഗവാന്റെ പരയായ ശക്തി പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വേദങ്ങളും പറയുന്നു.

”പരാളസ്യശക്തിഃ

വിവിധൈവ ശ്രൂയതേ”

എന്നെക്കാള്‍ ഉത്കൃഷ്ടനായിട്ട് വേറെ ആരും ഒന്നും ഇല്ല (7-7)

ഭഗവാന്‍, ‘ധനഞ്ജയ!’ എന്ന് അര്‍ജുനനെ സംബോധന ചെയ്യുന്നു. ധനം എന്ന വാക്കില്‍ ധനം ഉള്‍പ്പെടെയുള്ള ഭൗതിക സുഖസൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നു. മൂന്നുലോകങ്ങള്‍ കിട്ടിയാലും ഞാന്‍ യുദ്ധത്തില്‍ ഗുരുജനങ്ങളെയും ബന്ധുക്കളെയും വധിക്കില്ല, ഞാന്‍ സന്യസിക്കുകയാണ് എന്ന് പറഞ്ഞ വ്യക്തിയാണ് അര്‍ജ്ജുനന്‍. അങ്ങനെ ധനത്തെ ജയിച്ചവനാണ്. അത് നീ കരുതും പോലെ ശ്രേഷ്ഠമായ കാര്യമല്ല. എന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്. കാരണം ഞാന്‍ പറയാം.

മത്തഃ പരതരം ന അന്യത്

എന്നെക്കാള്‍ ഉത്കൃഷ്ടനായിട്ട് വേറെ ആരും ഒന്നും ഇല്ല. ഞാന്‍ എന്റെ പ്രകൃതിയെ ഉപയോഗിച്ച് അനേകകോടി ബ്രഹ്മാണ്ഡങ്ങളെയും അതിലെ സര്‍വ്വ വസ്തുക്കളെയും സൃഷ്ടിക്കുകയും ലയിപ്പിക്കുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞുവല്ലോ. ഈ ബലവും ജ്ഞാനവും ഐശ്വര്യവും മറ്റ് എല്ലാ ഗുണങ്ങളും വേറെ ആരും എനിക്ക് തന്നതല്ല. എന്റെ സ്വാഭാവിക ഗുണങ്ങളാണ്.

വേദങ്ങളിലൂടെ ഭഗവാന്‍ തന്നെ ഈ വസ്തുത പ്രഖ്യാപിച്ചിട്ടുണ്ട്. നോക്കുക:

”സര്‍വ്വസ്യ വശീ സര്‍വ്വസ്യേശാനഃ

സവിശ്വകൃദ് ആത്മയോനിഃ”

(പുല്ലിംഗവാച്യനായ ഭഗവാന്റെ വശത്തിലാണ്-അധീനതയിലാണ് എല്ലാ പ്രപഞ്ചവും. എല്ലാത്തിനും നിയന്താവുമാണ്, വിശ്വം സൃഷ്ടിച്ച വ്യക്തിയുമാണ്.)

”അന്തര്‍ബഹിശ്വ തത്സര്‍വ്വം

വ്യാപ്യ നാരായണ: സ്ഥിതഃ”

(ഈ പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും അകത്തും പുറത്തും നാരായണന്‍ വ്യാപിച്ചുനില്‍ക്കുന്നു).

മയിപ്രോതം

പ്രപഞ്ചത്തിന്റെ സൃഷ്ടിയും സംഹാരവും ഞാന്‍ നടത്തുന്നു. മാത്രമല്ല, സ്ഥിതിയും നിലനില്‍പ്പും എന്നില്‍ തന്നെയാണ്. എന്റെ ഉത്തരവാദിത്വത്തിലാണ് നടക്കുന്നത്. പക്ഷെ എന്നെ എവിടെയും കാണുകയും ഇല്ല.

സൂത്രേ മണിഗണാഃ ഇവ

സൂത്രത്തില്‍-ചരടില്‍-കോര്‍ത്തുവച്ച മണിഗണങ്ങള്‍ പോലെ, ഞാനാകുന്ന നൂലില്‍ അനേകകോടി ബ്രഹ്മാണ്ഡങ്ങളാകുന്ന മണികള്‍ കോര്‍ത്തുവച്ചിരിക്കുകയാണ്. ചരടാണ് മണികള്‍ക്കാധാരമായിട്ടുള്ളത്.

ചരടില്ലെങ്കില്‍ മണികള്‍ ചിന്നിച്ചിതറിപ്പോയി നശിക്കും; കാണാതെ ആകും. ചെറുതും വലുതും വിചിത്രവര്‍ണങ്ങള്‍ ഉള്ളതും, വ്യത്യസ്ത ആകൃതിയിലുള്ളതുമായ മണികളുടെ അന്തര്‍ഭാഗത്ത് ചരടുണ്ട് എന്ന് കൊച്ചുകുട്ടികള്‍ വിശ്വസിക്കുകയില്ല, കാരണം കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുന്നില്ലല്ലോ. മണികള്‍ക്ക് കാലക്രമത്തില്‍ നിറം മങ്ങുകയോ, ചില ഭാഗങ്ങള്‍ അടര്‍ന്നുപോവുകയോ ചെയ്ത് പരിണാമം സംഭവിക്കാം. ചരടിന് അങ്ങനെ സംഭവിക്കുകയില്ല. പ്രപഞ്ചങ്ങള്‍ക്ക് മാറ്റം സംഭവിക്കാം. ഭഗവാന് അങ്ങനെ സംഭവിക്കുകയില്ല എന്ന് താല്‍പ്പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.