Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനാത്മകമായ ആധ്യാത്മികത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 08:04 pm IST
inSamskriti

ഭാഷയുടെ ആവൃതഭംഗിയാണ് നാദം. സര്‍വനാദാത്മികയുടെ സൃഷ്ടി രണ്ടുവിധം-ശബ്ദസൃഷ്ടിയും അര്‍ത്ഥസൃഷ്ടിയും. വൃക്ഷവും ഛായയയും എങ്ങനെയോ അങ്ങനെ ഈ ഉഭയസൃഷ്ടികളും. ശബ്ദാര്‍ത്ഥങ്ങള്‍ക്ക് സൂക്ഷ്മതമം, സൂക്ഷ്മതരം, സൂക്ഷ്മം, സ്ഥൂലം എന്ന് നാലുവിഭാഗങ്ങള്‍. സൂക്ഷ്മതമത്തിന് ‘പരാ’ എന്ന് പേര്. ‘പശ്യന്തി’ എന്ന സൂക്ഷ്മതരം. സൂക്ഷ്മം ‘മധ്യമാ.’ ‘വൈഖരി’യാണ് സ്ഥൂലം. ശബ്ദാര്‍ത്ഥ സൃഷ്ടിക്ക് കാരണം ശിവശക്തികളത്രെ. ‘അ’ കാരം ശിവവാചകമായ ശബ്ദം. ‘ഹ’കാരം ശക്തിവാചകവും. ‘അഹാകാരൗ ശിവശക്തി’ എന്നു മന്ത്രം ‘അഹം’ ഞാന്‍ തന്നെ. അഹംഭാവത്തെ ഇല്ലാതാക്കി അഹംബോധത്തെ ശിവശക്തികള്‍ ഉണര്‍ത്തുന്നു. ഈ ‘അഹ’ത്താല്‍ ‘അഘ’ (പാപം)ങ്ങളാകവേ അകലും. ‘അഹമിതി സര്‍വാഭിധാനം’ എന്ന് ഐതരീയോപനിഷത്ത്.

പരാശക്തിയുടെ ആരാധനം മൂന്നുവിധത്തിലാണ്. ഒന്ന്: കൗളം. രണ്ട്: സമയം. മൂന്ന്: മിശ്രകം. ഈ ത്രിവിധ ഉപാസനകളും വിധിച്ചത് പരമശിവനാണ്.

ശിവചക്രങ്ങളും ശക്തിചക്രങ്ങളുമടങ്ങുന്ന ശ്രീചക്രത്തെ സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങളില്‍ ലേഖനം ചെയ്ത് ജഗന്മാതാവിനെ ധ്യാനിച്ചു നടത്തുന്ന ഉപചാരപൂജയാണ് കൗളം. രജോഗുണവും തമോഗുണവും ഏറിയവര്‍ക്കാണ് കൗളം നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൂര്‍വകൗളം, ഉത്തരകൗളം എന്ന് കൗളമതം രണ്ടുവിധം. പൂര്‍വകൗളത്തില്‍ ദുഷ്‌കര്‍മങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരകൗളസിദ്ധാന്തമേര്‍പ്പെടുത്തിയത്. രണ്ടിലേയുമുപാസകര്‍ ബാഹ്യപൂജയില്‍ പഞ്ച’മ’കാരങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. താന്ത്രികരുടെ പഞ്ചമകാരങ്ങള്‍ ഇവയത്രെ. മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം. ഉത്തരകൗളത്തില്‍ തമോവൃത്തികളേറെയാണ്.

ഉത്തരകൗളന്മാര്‍ക്ക് ശിവശക്തികള്‍ സമപ്രധാനങ്ങളല്ല. പൂര്‍വകൗളന്മാര്‍ക്ക് ശിവശക്തികള്‍ സമപ്രധാനങ്ങളാണുതാനും. ശിവന് ആനന്ദഭൈരവന്‍ എന്നും നവാത്മാ എന്നും കൗളമതത്തില്‍ നാമങ്ങളുണ്ട്. ശക്തിയെ ആനന്ദഭൈരവി, കൗളിനി എന്നും വിളിക്കുന്നു. നവാത്മാ എന്നത് ഉദാത്തമായ സങ്കല്‍പമാണ്. നവവ്യൂഹങ്ങളുടെ അധിപനാണ് നവാത്മാ.

നവവ്യൂഹങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

1. കാലവ്യൂഹം – ഭൂതഭാവിഭവത്കാലങ്ങള്‍

2. കുലവ്യൂഹം – വര്‍ണങ്ങള്‍

3. നാമവ്യൂഹം – നാമരൂപങ്ങള്‍

4. ജ്ഞാനവ്യൂഹം – സവികല്‍പ നിര്‍വികല്‍പങ്ങള്‍

5. ചിത്തവ്യൂഹം – ബുദ്ധി, മനസ്സ്

6. നാദവ്യൂഹം – പരാ, പശ്യന്തീ, മധ്യമ, വൈഖരി

7. ബിന്ദുവ്യൂഹം – ഷഡ്ചക്രങ്ങള്‍

8. കലാവ്യൂഹം – അകാരാദിവര്‍ണങ്ങള്‍

9. ജീവവ്യൂഹം – ജീവാത്മാക്കള്‍

ബോധവും ഊര്‍ജവും നവാത്മാവായ ആനന്ദഭൈരവന്‍തന്നെ.

വസിഷ്ഠസംഹിത, ശുകസംഹിത, സനന്ദനസംഹിത, സനകസംഹിത, സനല്‍കുമാര സംഹിത, എന്നിവയ്‌ക്ക് ‘ശുഭാഗമ’ പഞ്ചകം അഥവാ തന്ത്രപഞ്ചകം എന്നു വിളിപ്പേര്. ഈ അഞ്ചുസംഹിതകളില്‍ പ്രതിപാദിച്ചിട്ടുള്ള ആചാരമാണ് ‘സമയം’ എന്നറിയപ്പെടുന്നത്. യോഗിയുടെ ചിത്തവൃത്തിനിരോധിതമായ ഹൃദയഭൂമികയാണ് ചിദാകാശം. ഇവിടെ നടത്തുന്ന പൂജതന്നെയാണ് സമയപൂജ. സമയമതത്തില്‍ ശ്രീചക്രം സൃഷ്ടിക്രമത്തിലാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. സമയസിദ്ധാന്തത്തില്‍ ശ്രീചക്രത്തിന് ഇരുപത്തിനാല് മര്‍മങ്ങളും നാല്‍പ്പത്തിമൂന്ന് കോണങ്ങളും ഇരുപത്തിനാല് സന്ധികളുമാണുള്ളത്. ശക്തിപൂജയില്‍ ഏറെ പ്രാധാന്യം സമയമതത്തിനാണ്.

കൗളസിദ്ധാന്തവും സമയസിദ്ധാന്തവും ഒന്നുചേര്‍ന്നതാണ് മിശ്രകം. ‘മിശ്രകം കൗളമാര്‍ഗം ച പരിത്യാജ്യം.’

(മിശ്രകവും കൗളവും പരിത്യജിക്കേണ്ടതാകുന്നു) എന്ന് ദേവിയോടുതന്നെ ‘ശാക്ത്യന്‍’ പ്രാര്‍ത്ഥിക്കുന്നുമുണ്ട്).

ബ്രഹ്മദേവന്‍ പരാശക്തിയുടെ പാദാരവിന്ദത്തിലുള്ള അതിസൂക്ഷ്മമായ ഒരു രജഃകണത്തെ എടുത്താണ് ഈ ചരാചരാത്മകമായ പ്രപഞ്ചത്തെ നിര്‍മിക്കുന്നത്. മഹാവിഷ്ണു ഈ പ്രപഞ്ചത്തെ സംവഹിക്കുന്നു. രുദ്രന്‍ സംഹരിക്കുന്നു. വീണ്ടും സംഹാരം ഉള്ളടങ്ങിയ സര്‍ഗം സമാരംഭിക്കുകയായി. ബ്രഹ്മാവിഷ്ണുരുദ്രന്മാര്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരത്തെ ചെയ്യുന്നത് ദേവിയുടെ പാദധൂളിയുടെ മഹിമാതിരേകംകൊണ്ടാകുന്നു എന്ന് ആദിശങ്കരന്‍.

‘തനീയാംസം പാംസും തവചരണപങ്കേരുഹഭവം’ (സൗന്ദര്യലഹരി ശ്ലോകം-2)

മഹത്തായ കവിത ഈശ്വരമഹിമയ്‌ക്ക് സാക്ഷ്യം വഹിക്കുന്ന മഹത്വസങ്കീര്‍ത്തനമാണെങ്കില്‍ ശ്രീശങ്കരന്റെ സൗന്ദര്യലഹരി മഹത്തമമമായ കാവ്യമാകുന്നു. നൂറുശ്ലോകങ്ങളില്‍നിന്ന് ഒരെണ്ണം മാത്രം ഉദാഹരിക്കട്ടെ.

അഹഃ സൂതേ സഖ്യം തവ

നയനമര്‍ക്കാത്മകതയാ

ത്രിയാമാം വാമം തേ സൃജതി

രജനീനായക തയാ

തൃതീയാ തേ ദൃഷ്ടിര്‍ദര

ദളിതഹേമാംബുജരുചിഃ

സമാധത്തേ സന്ധ്യാം ദിവസ

നിശയോരന്തരചരീം

(സൗന്ദര്യലഹരി: 48)

അര്‍ത്ഥം: ഭഗവതിയുടെ വലയത്തെ നയനം സൂര്യാത്മകം. ഇടത്തേത് ചന്ദ്രാത്മകം. മൂന്നാമത്തേത് അഗ്നിരൂപം. പകല്‍നേരത്തിന്റെ കര്‍ത്താവ് സൂര്യന്‍. രാത്രിയുടെ നാഥന്‍ ചന്ദ്രന്‍. സന്ധ്യകള്‍ക്ക് കാരണം ഭഗവതിയുടെ തൃക്കണ്ണും.

ശ്വേതം, രക്തം, നീലം എന്നീ നിറങ്ങളോടുകൂടിയതാണ് ദേവിയുടെ ത്രിനയനം. അതായത് വെളുത്തത്, തുടുത്തത്, കറുത്തത്.

അനാദിയാണ് കാലം; അനന്തവുമാണ്. പകല്‍, രാത്രി, സന്ധ്യ, പക്ഷം, അയനം, ഋതു, സംവത്സരം, യുഗം, കല്‍പം…… എല്ലാ കാലഗണനകള്‍ക്കും കാരണം ത്രിപുരേശ്വരീദേവി തന്നെ.

ജ്ഞാനാത്മകമായ ആധ്യാത്മികതയുടെ ലാവണ്യമാണ് ‘സൗന്ദര്യലഹരി.’ നാനാത്വദര്‍ശനമവസാനിക്കുമ്പോഴേ ഈ സൗന്ദര്യം സമാരാധ്യവും സമാസ്വാദ്യവും സമാകര്‍ഷകവുമാവൂ. ആ അദ്വൈതഭംഗിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം:

നമസ്തസൈ്യ നമസ്തസൈ്യ

നമസ്തസൈ്യ നമോ നമഃ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.