ന്യൂദല്‍ഹി: ഗോവയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ കൈക്കൂലി പരാമര്‍ശത്തിന് ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന.
ഇത്തരത്തിലുള്ള നടപടികള്‍ തുടര്‍ന്നാല്‍ എഎപിയുടെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങി, വോട്ട് എഎപിക്ക് നല്‍കണമെന്നാണ് കേജ്‌രിവാള്‍ റാലിയില്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് അഴിമതി പ്രോത്സാഹിപ്പിക്കുന്നതാണ് കേജ്‌രിവാളിന്റെ പ്രസ്താവനയെന്നു ചൂണ്ടിക്കാട്ടി ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
















