കൊച്ചി: സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന മാക്ടയും ഇവന്റ് മാനേജ്‌മെന്റ് കമ്പനി എസ്പാനിയോ ഇവന്റ്‌സും ചേര്‍ന്ന് നടത്തുന്ന പ്രണാമസന്ധ്യ ഫെബ്രുവരി 5 ന് കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
പ്രഥമ ലെജന്റ് ഓണര്‍ പുരസ്‌കാരം ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍നായര്‍ക്ക് മമ്മൂട്ടി സമ്മാനിക്കും. ചലച്ചിത്രരംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള കലാകാരന്മാരെ ആദരിക്കുന്ന ‘ഗുരുപ്രണാമം’ ചടങ്ങും ഉണ്ടായിരിക്കും. ഐ.വി. ശശി, ബിച്ചു തിരുമല, ശ്യാം, അരോമ മണി, രാധാകൃഷ്ണന്‍ (ആര്‍കെ), നടരാജന്‍, പത്മനാഭന്‍ എന്നിവരെയാണ് ആദരിക്കുന്നത്. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍, അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്വര്‍ണമെഡല്‍ വിതരണം, സംഗീതസംവിധായകരും സനിമാതാരങ്ങളും അവതരിപ്പിക്കുന്ന സംഗീത-നൃത്തസന്ധ്യ എന്നിവയും ഉണ്ടാകും.
















