മൂവാറ്റുപുഴ: അധികസ്വത്ത് സമ്പാദിച്ചകേസില് ആര്‍ടിഒ ഓഫീസ് ജീവനക്കാരനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐ ആര് സമര്‍പ്പിച്ചു. നോര്‍ത്ത് പറവൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസ് ഹെഡ്ക്ലാര്‍ക്ക് ചെറായി പള്ളിപ്പുറം പുതുശേരി വീട്ടില്‍ അജിമോന് വര്‍ഗീസിനെതിരെയാണ് വിഎസിബി എസ്പി വി.എന്‍.ശശിധരന് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഫാ.ടിബു വര്‍ഗീസ് നല്കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
1987-ല്‍ അജിമോന് എല്‍ഡിക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 2014-ല്‍ സീനിയര്‍ ക്ലാര്‍ക്കായി. 2009 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 21,63,926 രൂപയുടെ അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തുകയും യഥാര്‍ത്ഥ വരുമാനത്തിന്റെ 57.47 ശതമാനം കൂടുതലാണിതെന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: