Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 09:45 am IST
in Kerala, Mollywood, Entertainment

മാധവിക്കുട്ടിയെ പോലെ ഇസ്ലാമിലേക്ക് മതം മാറാൻ പ്രമുഖരായ പലരെയും പ്രലോഭിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം. ഇത്തരത്തിൽ മതം മാറാനായി മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകിയെന്ന ആരോപണവുമായി സംവിധായകനും വിഎച്ച്പി നേതാവുമായ വിജി തമ്പി രംഗത്തെത്തിയിരുന്നു. ഒരു ടെലിവിഷൻ ചര്‍ച്ചയ്‌ക്കിടെയായിരുന്നു വിജി തമ്പിയുടെ ഈ പരാമർശം. കുടുംബമില്ലാതെ തനിച്ചു ജീവിക്കുന്ന ഒരു നടിയെയാണ് ഇത്തരത്തിലുള്ള പ്രലോഭനം ലക്ഷ്യമിട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. ചിലരൊക്കെ അത് മഞ്ജു വാര്യർ ആണോ എന്നുപോലും ചോദിച്ചു.ഇതിനിടെ സംവിധായകൻ എം.എ നിഷാദ് പ്രതികരണവുമായി രം​ഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം, ആരെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കാന്‍ വിജി തമ്പി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ വഴിയാണ് എം.എ നിഷാദ് തന്റെ നിലപാട് പങ്കുവച്ചത്.

എന്നാൽ, നൗഷാദ് കണ്ണടച്ച് ഇരുട്ടാക്കിയാൽ നൗഷാദിന് മാത്രമേ ഇരുട്ടാകൂ എന്ന് സോഷ്യൽ മീഡിയ പറയുന്നു. കടുത്ത കൃഷ്ണഭക്തയായ മാധവിക്കുട്ടിയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതും കമലാദാസിനെ കമലാസുരയ്യ ആക്കിയതും മറക്കരുതെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. അത് കഥയല്ല, സത്യമാണെന്ന് ആദ്യം പറഞ്ഞത് മാധ്യമപ്രവർത്തക കൂടിയായ എം. ലീലാവതിയാണ്.

പിന്നീട്, ലേബർ ഇന്ത്യാ പബ്ലിക്കേഷൻസ് മരങ്ങാട്ട്പള്ളിയിൽ സംഘടിപ്പിക്കുന്ന ഒരു സാംസ്‌കാരിക പരിപാടിയിലേയ്‌ക്ക് ക്ഷണിക്കാൻ സന്തോഷ് ജോർജ് കുളങ്ങരയും സഞ്ചാരം പരിപാടിയുടെ സ്‌ക്രിപ്റ്റ് റെറ്റർ എയു രതീഷ് കുമാറും ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരവും മാധവിക്കുട്ടിയുടെ ഫ്ളാറ്റിലെത്തിയപ്പോൾ അവർ മുസ്ലിം ലീഗ് നേതാവ് സമദാനിയുമായുള്ള പ്രണയത്തെ കുറിച്ച് അവരോട് പറഞ്ഞു.അത് അന്ന് എഴുതിയെടുക്കാനോ റിക്കോർഡ് ചെയ്യാനോ കഴിയാത്തതിൽ അതിയായ നിരാശ ഉണ്ടെന്നും പിന്നീട് ഉണ്ണികൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. അദ്ദേഹം കുറിച്ചത് ഇപ്രകാരം,

സാംസ്‌കാരിക പ്രഭാഷകൻ എന്ന നിലയിൽ പതിനായിരങ്ങളെ തന്റെ വാഗ്ധോരണികൊണ്ട് കീഴ്പ്പെടുത്താൻ കഴിവുള്ള അദ്ദേഹത്തിന്റെ വാഗ്വിലാസം തന്നെയാണ് മാധവിക്കുട്ടിയെയും ആകർഷിച്ചത്. എകാന്തമായ രാത്രികളിൽ അദ്ദേഹം വിളിക്കാറുള്ളതും പ്രണയം തുളുമ്പുന്ന കവിതകൾ ഉരുവിടാറുള്ളതും അറിയിച്ചു. എത്രയോ രാത്രികൾ നീണ്ടുവത്രേ ആ പ്രണയസല്ലാപങ്ങൾ. അതൊക്കെ കേട്ട് അസാധാരണ പ്രതിഭയുള്ള ഒരാളാണ് മറുതലയ്‌ക്കൽ എന്ന് മാധവിക്കുട്ടി കരുതി. അതാണ് ഷഷ്ഠിപൂർത്തി കഴിഞ്ഞകാലത്തിലും തന്നെക്കാൾ പ്രായം കുറഞ്ഞ അയാളെ പ്രണയിച്ചു കൊണ്ട് അവരൊരു പ്രണയിനിയായത്.

പ്രണയനാളുകളിലൊന്നിൽ മാധവിക്കുട്ടി ആ നേതാവിന്റെ വീട്ടിലേയ്‌ക്ക് പോയിരുന്നെന്നും ആ സമയം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അവിടെ ഉണ്ടായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ പറയുന്നു. നേതാവും മാധവിക്കുട്ടിയും അവിടെ ഏതാനും ദിവസം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്നും മാധവിക്കുട്ടി പറഞ്ഞതായി ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർക്കുന്നു. എന്നാൽ തിരിച്ചുവന്നപ്പോഴേയ്‌ക്കും അവരുടെ പ്രണയം പൊലിഞ്ഞിരുന്നു.

പണ്ട് ഒട്ടേറെ രാത്രികളിൽ താനെഴുതിയതു എന്ന് പറഞ്ഞു അയാൾ പാടിക്കേൾപ്പിച്ച പ്രണയ ഗാനങ്ങളൊക്കെയും ഉറുദു സാഹിത്യത്തിലെ പ്രമുഖരായ കവികളുടെ രചനകൾ മോഷ്ടിച്ച് പരിഭാഷപ്പെടുത്തിയതാണ് എന്നറിഞ്ഞപ്പോൾ അവർ തകർന്നുപോയി. പങ്കു വെക്കപ്പെട്ട തന്റെ ഉടലിനെ ഓർത്തു അവർ തേങ്ങി. ഇസ്ലാമായി മാറിയെങ്കിലും കൃഷ്ണനെ വിളിച്ചു വിലപിച്ചു..

ആലോചനയില്ലാത്ത ഒരു മതപരിവർത്തനം മൂലം ഊരിപ്പോരാനാകാത്ത ഒരു കുടുക്കിൽ പെട്ടൊരാളുടെ വിലാപമായിരുന്നു മാധവിക്കുട്ടിയുടേതെന്ന് അദ്ദേഹം പറയുന്നു.

ഇതേ മാധവിക്കുട്ടിയുടെ കഥ ആമി എന്ന സിനിമയായി കമാലുദ്ദീൻ എടുത്തപ്പോൾ അതിലെ നായിക രൂപം കൊണ്ട് ഒട്ടും യോജിക്കാത്ത മഞ്ജു വാര്യർ ആയിരുന്നു. അത് യാദൃച്ഛികമല്ലെന്നും പലരും പറയുന്നു. കൂടാതെ മാധവിക്കുട്ടിയെ മതം മാറ്റിയതിന്റെ പിന്നിലുള്ള യാഥാർഥ്യമൊന്നും സിനിമയിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.

 

Tags: conversionMadhavikuttyLove JihadViJi Thambi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

India

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് വിവാഹം കഴിപ്പിച്ചു : നിർബന്ധിത മതപരിവർത്തനവും ലൗ ജിഹാദും തുടർക്കഥയാകുന്നു 

India

‘നിർബന്ധിത മതപരിവർത്തനം ഭീകരപ്രവർത്തനം, ലവ് ജിഹാദ് തന്നെ ‘; നാസിക് ടിസിഎസ് സംഭവത്തിൽ സുപ്രീം കോടതിയിൽ ഹർജി

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.