കോതമംഗലം: ഭൂതത്താന്‍കെട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്നിട്ടുള്ള അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് സംഘം ഇന്നലെയും പരിശോധന നടത്തി. വിജിലന്‍സ് കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി എം.പി. രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഭൂതത്താന്‍ കെട്ടില്‍ ജലസേചനവകുപ്പ് നടത്തിയ നിര്‍മ്മാണങ്ങളെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള അഴിമതിയാ രോപണങ്ങളും നടന്നുവരുന്ന നിര്‍മ്മാണങ്ങളിലെ ക്രമക്കേടുകളുമാണ് വിജിലന്‍സ് പരിശോധനക്ക് കാരണം. കൂടുതല്‍ അന്വേഷണത്തിന് ഭാഗമായാണ് ഇന്നലെയും രഹസ്യമായി പരിശോധന നടന്നത്.
യുഡിഎഫ് ഭരണകാലത്ത് ആസൂത്രണം ചെയ്ത്, ഇവിടെ നടപ്പിലാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തെളിവെടുപ്പിനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നലല്കിയിട്ടുള്ളത്.നടപ്പാക്കിയ പദ്ധതികള്‍ ബാഹ്യഇടപെടലുകള്‍ ശക്തമായിരുന്നു. ഇതുവഴി ജനപ്രതിനി ധികളുള്പ്പെ ടെയുള്ള രാഷ്ടീയ-ഉദ്യോഗസ്ഥ-മാഫിയ കോ ടികള്‍ സമ്പാദിച്ചെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പ്രദേശവാസിയായ ഒരാള്‍ വിജിലന്‍സില്‍ പരാതി നല് കിയത്.
വിനോദ സഞ്ചാരകേന്ദ്രമായ ഇവിടം മോടിപിടിപ്പിക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ ജലസേചന വ കുപ്പ് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തി. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക പരി ശോധന നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദ്ദേശം നല്‍കിയത്. വെള്ളിയാഴ്ച തുടങ്ങിയ പരിശോധന ഇന്നലെയും തുടര്‍ന്നു. ഭൂതത്താന്‍കെട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് സംഘം പരിശോധിച്ചു തെളിവെടുത്തു.
ഭൂതത്താന്‍കെട്ടിലെ സബ്ബ് ഡിവിഷന് ഓഫീസിലും സെക്ഷന്‍ ഓഫീസിലും പരിശോധന നട ത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാര്‍, പ്രധാന ഉദ്യോഗ സ്ഥര്‍ എന്നിവരില്‍നിന്നും സംഘം മൊഴിയെടുക്കും. വരും ദിവസങ്ങളില്‍ പെരുമ്പാവൂര്‍ പട്ടാലിലുള്ള ഡി വിഷന്‍ ഓഫീസുകളിലും പരിശോധയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: