Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിപിഎമ്മിന്റെ കൊലക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 08:58 pm IST
inVicharam

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ഒരു കൊലപാതകംകൂടി സിപിഎം നടത്തിയതോടെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ട് എന്ന് വ്യക്തമാവുകയാണ്. ജില്ലാ ഭരണകൂടത്തിന്റെയും മുഖ്യമന്ത്രിയുടെയും സമാധാനശ്രമങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും പുല്ലുവിലയേ ഉള്ളൂ. കൊലപാതകത്തെ അപലപിക്കാന്‍പോലും തുനിയാത്ത മുഖ്യമന്ത്രിയും പാര്‍ട്ടിയും എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.

ബിജെപി പ്രവര്‍ത്തകന്‍ ധര്‍മ്മടം മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്താന്‍ സന്തോഷിനെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. തളിപ്പറമ്പില്‍ ആര്‍എസ്എസ് കാര്യാലയം ബോംബെറിഞ്ഞ് തകര്‍ത്തു. ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ഉത്തരവ് പ്രകാരം പോലീസ് മണിക്കൂറുകള്‍ തടഞ്ഞുവച്ചു. ബുധനാഴ്ച രാത്രിയില്‍ തുടങ്ങിയ സിപിഎം അക്രമം കണ്ണൂരിലാകെ സംഘര്‍ഷം വിതച്ചു. കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സന്തോഷ്. നിരവധി നേതാക്കളും പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പലരും മരണവുമായി മല്ലടിക്കുകയാണ്. ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നു സന്തോഷ്. നേരത്തെ അണ്ടല്ലൂര്‍ ശാഖാ മുഖ്യശിക്ഷകായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചതാണ് കൊലപാതകത്തിന് കാരണം. സന്തോഷിനെ ജീവിക്കാനനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ട്.

ബിജെപി നേതാവായ സന്തോഷിനെ ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവിച്ചിരിക്കുന്നു. എങ്ങനെയാണ് ജയരാജന് ഇത് പറയാനാവുക. പോലീസ് പറയുന്നു ദൃക്‌സാക്ഷികളില്ലെന്ന്. ജയരാജന്‍ ആര്‍എസ്എസിനെ പ്രശ്‌നത്തില്‍ വലിച്ചിടുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ജയരാജന്റെ അസഹിഷ്ണത പാരമ്യത്തിലെത്തിയിരിക്കുകയാണ്. ആര്‍എസ്എസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വീമ്പടിക്കുന്നത്. ആര്‍എസ്എസിന് പ്രവര്‍ത്തിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ അനുവാദം വേണമെന്ന നിര്‍ബന്ധം നടക്കാന്‍ പോകുന്നില്ല.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയപ്പോള്‍ ഈ പരിപ്പ് ഈ വെള്ളത്തില്‍ വേവില്ല എന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നാണ്. ആര്‍എസ്എസ് തലശേരിയിലും കേരളത്തിലും മാത്രം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല. രാജ്യത്തെല്ലായിടത്തും വിദേശത്തും ആര്‍എസ്എസിന്റെ പ്രവര്‍ത്തനമുണ്ട്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വെറുമൊരു ശാഖാ നടത്തിപ്പിലൊതുങ്ങുന്നതല്ല. അത് സര്‍വവ്യാപിയാണ്. അതിനെ ഉന്മൂലനം ചെയ്‌തേ അടങ്ങൂ എന്ന വാശി അല്‍പം കടന്ന കൈ ആണെന്ന് പിണറായിയും കൊടിയേരിയും ജയരാജനും തിരിച്ചറിഞ്ഞാല്‍ നല്ലത്. സിപിഎം കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടി രംഗത്തിറങ്ങുമ്പോള്‍ കൊല്ലപ്പെടുന്നതും അക്രമത്തിനിരയാകുന്നതും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമല്ല. പ്രതിയോഗികളെ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാരെയും കശാപ്പുചെയ്യുന്ന പ്രസ്ഥാനമായി സിപിഎം മാറി. ഈരാറ്റുപേട്ടയില്‍ കൊന്നത് ആരെയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ?

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. തങ്ങളല്ലാതെ മറ്റാരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം മാടമ്പിത്തരത്തിന് ആഭ്യന്തര വകുപ്പ് കുടപിടിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 19 ന് മുഖ്യമന്ത്രിയുടെ നാട്ടില്‍ നിന്ന് തുടങ്ങിയ നരനായാട്ട് പാലക്കാട് പുതുശേരിയില്‍ പാവപ്പെട്ട വീട്ടമ്മയെ ചുട്ടുകൊന്ന സംഭവത്തില്‍ എത്തി നില്‍ക്കുന്നു. പയ്യന്നൂരിലും കൂത്തുപറമ്പിലും തലശേരിയിലും വീട്ടമ്മമാരെ ക്രൂരമയി അക്രമിച്ച സിപിഎം ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുകയാണ്. കണ്ണൂരില്‍ എട്ട് വയസ്സുകാരന്റെ കൈവെട്ടിയ സിപിഎം മലപ്പുറത്ത് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചു. രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ സ്ത്രീകളേപ്പോലും ചുട്ടുകൊല്ലുന്ന നാടായി കേരളം മാറി.

പണ്ട് കണ്ണൂരിലെ ചാവശേരിയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി പെട്രോള്‍ഒഴിച്ച് കത്തിച്ചത് വിസ്മരിക്കാനാവില്ല. ബസ്സിനോടൊപ്പം നാല് ജീവനാണ് കത്തിയമര്‍ന്നത്. ദളിത് പീഡനങ്ങള്‍ നിത്യസംഭവമായി. പോലീസുകാര്‍ക്കുപോലും രക്ഷയില്ലാത്ത സംസ്ഥാനമായി മാറി. പോലീസ് സ്റ്റേഷനില്‍ സായുധരായെത്തിയ സിപിഎമ്മുകാരെ നേരിടാന്‍പോലും സാധിച്ചില്ല. പോലീസിന്റെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം ഏറാന്‍ മൂളികളെ നിശ്ചയിച്ചതിനുശേഷമാണ് തല്ലാനും കൊല്ലാനും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇങ്ങനെപോയാല്‍ ജനങ്ങള്‍ ആത്മരക്ഷയുടെ മാര്‍ഗം തേടേണ്ടിവരും. അങ്ങനെ വരുമ്പോള്‍ എത്രകാലം നേതാക്കള്‍ കൊടിവച്ച കാറില്‍ ഊരുചുറ്റുമെന്നും ആലോചിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.