പിലാത്തറ: ഏഴിലോട് ശ്രീ മഹാലക്ഷ്മി അമ്മന്‍ കോവില്‍ പ്രതിഷ്ഠാദിന ഉത്സവം 24 മുതല്‍ 26 വരെ നടക്കും. 24 ന് രാവിലെ എട്ടു മണിക്ക് തന്ത്രി മരങ്ങാട്ടില്ലത്ത് കുഞ്ഞികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നവക പൂജ, കലശാഭിഷേകം, സ്വയംവരപൂജ എന്നിവ നടക്കും. വൈകിട്ട് ആറിന് ഗുരുസ്ഥാനത്തു നിന്നും ദീപം എഴുന്നള്ളിക്കല്‍, കാഴ്ച സമര്‍പ്പണം, രാത്രി എട്ടിന് ദേവീദര്‍ശനവും ഭജനയും, 25 ന് രാവിലെ എട്ടിന് മഹാലക്ഷ്മി പൂജ, 9.30 ന് ഭജന, ദേവീദര്‍ശനം, രാത്രി 7.30 ന് വിളയാങ്കോട് ശിവക്ഷേത്രത്തില്‍ നിന്ന് കാഴ്ച എന്നിവയുണ്ടാകും. 26 ന് രാവിലെ എട്ടിന് തുലാഭാരം, ഭജന എന്നിവ നടക്കും. ദേവീദര്‍ശനം വൈകീട്ട് നാലിന് സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി 21 ന് ഗുരുപ്രതിഷ്ഠാദിനാഘോഷവും കുലകൊത്തല്‍ ചടങ്ങും നടക്കും. 27 ന് രാവിലെ ഒമ്പതുമണിക്ക് ശത്രുസംഹാര പൂജയും മറി കൊത്തലും ഉണ്ടാകും.
















