കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചുള്ള ഘോഷയാത്രയില്‍ മുഖമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും.
ഏറെനാള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ശോഭായാത്ര കാണാന്‍ പാതയോരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങള്‍ക്കിടയിലൂട ഘോയാത്ര കടന്നുപോകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെയും അകമ്പടിക്കാരുടെയും വാഹനങ്ങളെത്തിയത്. ഘോഷയാത്രയുടെ സുഗമമായ കാഴചയെയും ഒഴുക്കിനെയും തടസ്സപ്പെടുത്തിക്കൊണ്ടാണ് അതിനിടയിലൂടെ മുഖ്യമന്ത്രി കടന്നുപോയത്. ഘോഷയാത്രയുടെയും കലോത്സവത്തിന്റെയും സുഗമമായ നടത്തിപ്പനുവേണ്ടി മാസങ്ങളായി പോലീസും സംഘാടകസമിതിയും ഒട്ടനവധി നടപടികളെടുത്തിട്ടുണ്ടെന്ന് നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. തടസ്സം കൂടാതെ മുഖ്യമന്ത്രിക്ക് വേദിയിഎത്തിച്ചേരാനുള്ള വഴി ഉണ്ടായിട്ടും ഘോഷയാത്രക്കിടയിലൂടെ മുഖ്യമന്ത്രി കടന്നുവന്നത് എന്തുകൊണ്ടെന്നാണ് ജനങ്ങളുടെ ചോദ്യം.
















