കുണ്ടറ: ലക്ഷങ്ങള്‍ പൊടിച്ച് നിര്‍മ്മിച്ച ലാബ്കെട്ടിടം അനാഥാവസ്ഥയില്‍. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ആരോഗ്യകേന്ദ്രത്തിന്റെ ലാബിനാണ് ഈ അവസ്ഥ. ദിവസവും നാനൂറില്പരം രോഗികള്‍ ചികിത്സക്കെത്തുന്ന ഇവിടെ ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കാനുള്ള സൗകര്യമാണ് പഞ്ചായത്ത് അധികാരികള്‍ നിഷേധിച്ചിരിക്കുന്നത്. ഡിഎംഒയുടെ ഫണ്ടില്‍ നിന്ന് ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തില്‍ വൈദ്യുതീകരണവും പ്ലംബിംഗ് വര്‍ക്കുകളും ചെയ്യാത്തതിനാല്‍ ഈ ഫണ്ട് ലാപ്സായി. പഞ്ചായത്തിന്റെ ഈ നടപടിക്കു പിന്നില്‍ സ്വകാര്യലാബുമായുള്ള കൂട്ടുകെട്ടാണെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: