Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുദ്ധിയും ഹൃദയവും ചേരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 08:21 pm IST
in Samskriti

മക്കളേ, മനുഷ്യമനസ്സില്‍ അനന്തമായ ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ആ ശക്തിയുടെ ചെറിയൊരു കണികപോലും നമ്മള്‍ അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മബുദ്ധികളും പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുമായ ശാസ്ത്രജ്ഞര്‍ പോലും ആ ശക്തിയുടെ ചെറിയൊരംശം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. യഥാര്‍ഥത്തില്‍ നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ ശക്തിയും വിശ്വശക്തിയും ഒന്നുതന്നെയാണ്. ആ അറിവുണ്ടാകുന്ന അവസ്ഥയാണ് ഈശ്വര സാക്ഷാത്കാരം. ബുദ്ധിയും ഹൃദയവും സമന്വയിപ്പിച്ചു കൊണ്ടുപോയാല്‍ ഈ ശക്തിയെ വേണ്ടവിധത്തില്‍ നമുക്കു പ്രയോജനപ്പെടുത്താന്‍ സാധിക്കും.

മനുഷ്യന്റെ നേട്ടങ്ങളെല്ലാം ബുദ്ധിയുടെ കഴിവുകൊണ്ടാണെന്നു വിശ്വസിക്കുന്ന ലോകത്താണ് നമ്മളിന്നു ജീവിക്കുന്നത്. എന്നാല്‍, ഇതു തെറ്റാണ്. ഏതൊരു കര്‍മവും പൂര്‍ണമാകുന്നത് ബുദ്ധിയും ഹൃദയവും സന്തുലിതമായി പ്രവര്‍ത്തിക്കുമ്പോഴാണ്. പ്രസിദ്ധരായ ചിത്രകാരന്മാരും ഗായകരും എഴുത്തുകാരും സാമൂഹിക, രാഷ്‌ട്രീയ പ്രവര്‍ത്തകരും സമൂഹത്തിനു പല സംഭാവനകളും ചെയ്തിട്ടുണ്ടാകും. പക്ഷേ, എന്തുകൊണ്ടാണ് ചില ചിത്രങ്ങള്‍, ഗാനങ്ങള്‍, കൃതികള്‍, സംഭവങ്ങള്‍ എന്നും ഓര്‍ക്കുന്നത്? കാരണം അത് ബുദ്ധിയുടെ മാത്രം സൃഷ്ടിയല്ല. ഒപ്പം അവരുടെ ഹൃദയവും നിറഞ്ഞ സ്‌നേഹഭാവവും പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് അതിനൊരു പ്രത്യേക ആകര്‍ഷണം കൈവരുന്നത്.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബുദ്ധിക്കും ഹൃദയത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. എന്നാല്‍ നാം ബുദ്ധിക്ക് അമിത പ്രാധാന്യം നല്‍കുന്നു. ഇതാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. ബുദ്ധിക്ക് ചെയ്യാന്‍ കഴിയാത്ത വളരെ പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ പലതും ഹൃദയത്തിന് വളരെ നിസ്സാരമായി ചെയ്യാന്‍ കഴിയും. ജീവിതത്തിന്റെ സുഖവും മാധുര്യവും മുഴുവനായി പകര്‍ന്നുതരാന്‍ ഹൃദയത്തിനേ കഴിയൂ.

ബുദ്ധി കത്രികപോലെയാണ്. എന്തിനെയും കീറിമുറിക്കുക അതിന്റെ സ്വഭാവമാണ്. എന്നാല്‍ ഹൃദയം സൂചിപോലെയാണ്. അത് എല്ലാത്തിനെയും തുന്നിച്ചേര്‍ക്കുന്നു. ജീവിതത്തില്‍ നമുക്ക് ഇവ രണ്ടും വേണം. ശരിയായ പ്രചോദനത്തിന്റെയും സര്‍ഗശക്തിയുടെയും ഉറവിടം ഹൃദയമാണ്. സ്‌നേഹം, ക്ഷമ, കാരുണ്യം, മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഇതൊക്കെയാണ് ജീവിതത്തെ സുന്ദരവും സന്തോഷപൂര്‍ണവുമാക്കുന്നത്. ഇതൊന്നുമില്ലെങ്കില്‍ ജീവിതം വരണ്ടതും അര്‍ഥശൂന്യവുമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.