ചേര്‍ത്തല: സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി, നീതി തേടി ഭിന്നശേഷിക്കാരന്റെ കുടുംബം. പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയാറാകുന്നില്ലെന്നും സംഭവം അതിര്‍ത്തി തര്‍ക്കമായി മാറ്റാനാണ് പോലീസ് ശ്രമിക്കുന്നതെന്നും രാധാകൃഷ്ണന്‍, ഭാര്യ പത്മജാദേവി എന്നിവര്‍ പറഞ്ഞു. തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുളിക്കോലില്‍ വീട്ടില്‍ രാധാകൃഷ്ണനാണ് അയല്‍വാസിയായ കെ.വി. പോളിനും മകന്‍ ജോസഫിനുമെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്.
ഇരു കുടംബങ്ങളും തമ്മിലുണ്ടായിരുന്ന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഇടപെട്ട് വഴിക്കായി സ്ഥലം അളന്ന് തിരിച്ചിരുന്നു. ഇതിനിടെ ഡിസംബര്‍ 16 ന് പോള്‍ രാധാകൃഷ്ണന്റെ സ്ഥലം കയ്യേറി വഴി തെളിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇത് ചോദ്യം ചെയ്ത രാധാകൃഷ്ണനെയും ഭാര്യയെയും പോളും മകനും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ മൊഴി എടുക്കാന്‍ പോലീസ് എത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ലെന്നാണ് പരാതി.
പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ വഴിത്തര്‍ക്കം തീര്‍ത്തു നല്‍കാമെന്നായിരുന്നു മറുപടി. മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുക്കാതെ സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റയും ചില ജനപ്രതിനിധികളുടെയും സമ്മര്‍ദ്ദത്തിന് പോലീസ് വഴങ്ങിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ബുദ്ധിവൈകല്യമുള്ള 14 വയസുകാരനായ മകനടങ്ങുന്ന നിര്‍ധന കുടുംബമാണ് രാധാകൃഷ്ണന്റേത്. ജന്മനാ വലത് കണ്ണിന് കാഴ്ചയില്ലാത്ത രാധാകൃഷ്ണന്‍ വീടുകളില്‍ ട്യൂഷനെടുത്താണ് കുടുംബം പോറ്റുന്നത്.
















