Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സെന്ന രാജാവിന്റെ ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 08:47 pm IST
in Samskriti

ദേഹപുരി എന്നാണ് രാജ്യത്തിന്റെ പേര്. രാജാവിന്റെ പേര് മനസ്സ് എന്നും. ഒരേയൊരു മന്ത്രിയേ ഉള്ളൂ; പേര് വിവേക്.

ശക്തനാണ് രാജാവ്; സമര്‍ത്ഥനാണ് മന്ത്രി. എങ്കിലും രാജ്യഭരണം ആകെ കുഴപ്പത്തിലാണ്. അതിന് കാരണം രാജാവിനെ ആശ്രയിച്ചു കഴിയുന്ന ചില സുഹൃത്തുക്കളാണ്.

ആറു സുഹൃത്തുക്കളുണ്ട് രാജാവിന്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെ പേരുള്ളവര്‍. മന്ത്രിയുടെ ഉപദേശത്തെക്കാള്‍ ഈ ചീത്ത സുഹൃത്തുക്കളുടെ വാക്കുകളാണ് പരിഗണിച്ചിരുന്നത്.

സ്ത്രീകള്‍ക്കൊപ്പം നൃത്തമാടാനും, ലഹരി വസ്തുക്കള്‍ കഴിക്കാനും, ചൂതുകളിക്കാനുമൊക്കെയാണ് കൂട്ടുകാര്‍ ക്ഷണിക്കുക. അതിനിടയില്‍ മത്സരിച്ചും മോഹിച്ചും അഹങ്കരിച്ചും ഓരോ അപകടങ്ങളില്‍ അകപ്പെട്ട് രാജാവ് വിഷമിക്കാറുണ്ട്.

മന്ത്രി വിവേക് പലപ്പോഴും രാജാവിന്റെ സഹായത്തിന് എത്താറുണ്ട്. വിഷമസന്ധി തരണം ചെയ്താല്‍ രാജാവ് പശ്ചാത്താപ വിവശനാകും; മന്ത്രിയോട് മാപ്പ് ചോദിക്കുകയും ചെയ്യും.

പക്ഷെ, സുഹൃത്തുക്കള്‍ പിന്നെയും രാജാവിന്റെ പിന്നാലെ കൂടുകയായി. അവരുടെ വലയില്‍ വീണു രാജാവ് വീണ്ടും പ്രയാസങ്ങളിലാകും. അപ്പോഴും മന്ത്രിയുടെ സമയോചിതമായ ഇടപെടല്‍ രാജാവിനെ രക്ഷപ്പെടുത്തിയിരിക്കും.

ഇങ്ങനെ പലവട്ടമായപ്പോള്‍ രാജാവിന് ഒരു കാര്യം ബോധ്യമായി; തന്റെ യഥാര്‍ത്ഥ സുഹൃത്ത് വിവേകാണ്. മറ്റുള്ളവരെല്ലാം വഴിതെറ്റിച്ച് അപകടത്തിലാക്കുന്ന ദുഷ്ടസുഹൃത്തുക്കളത്രെ. തന്നെ ചൂഷണം ചെയ്തു കൊഴുത്തു തടിച്ചു നടക്കുകയാണവര്‍. ഇനി ഞാന്‍ അത് അനുവദിക്കില്ല.

മനസ്സെന്ന രാജാവ് തന്റെ കൊട്ടാരത്തില്‍നിന്ന് ആറു ചങ്ങാതിമാരെയും പുറത്താക്കി. രാജാവിന്റെ ധീരമായ നടപടിയില്‍ മന്ത്രി വിവേക് അത്യധികം സന്തോഷിച്ചു.

അടുത്ത ദിവസം പ്രഭാതത്തില്‍, പുണ്യനദിയില്‍ സ്‌നാനം കഴിച്ചുവരുന്ന രാജാവിന് മന്ത്രി വിശേഷപ്പെട്ട വസ്ത്രം നല്‍കി, ആദരവോടെ ആസനസ്ഥനാക്കിയശേഷം മന്ത്രോപദേശം ചെയ്തു.

മനസ്സെന്ന രാജാവ് ധ്യാനനിഷ്ഠനായി. ആ മുഖം പ്രകാശമാനമായി. ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞുനിന്നു. രാജഭരണം മികച്ചതാവുന്നതിന്റെ സൂചനയായിരുന്നു അത്.

അടിച്ചുപുറത്താക്കിയ ആറു സുഹൃത്തുക്കള്‍-കാമ-ക്രോധ-ലോഭ-മദ-മാത്സര്യാദികള്‍-കൊട്ടാരത്തിലേക്ക് വീണ്ടും പ്രവേശിക്കാനുള്ള തന്ത്രങ്ങളുമായി അകലെ വന്നു നോക്കി.മന്ത്രി വിവേക് ജാഗ്രതയോടെ അതാ മുന്നില്‍ നില്‍ക്കുന്നു! എങ്ങനെ മുന്നോട്ടു പോകും? അവര്‍ മന്ത്രിയെയും രാജാവിനെയും മാറി മാറി നോക്കി. വല്ലാത്തൊരു ഭയം…. അവര്‍ ക്ഷണമാത്രയില്‍ പിന്തിരിഞ്ഞോടി!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.