Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കൊട്ടിക്കേറി കലോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:47 am IST
inKozhikode

ഹയര്‍സെക്കണ്ടറി വിഭാഗം തിരുവാതിരക്കളിയില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് ടീം

കോഴിക്കോട്: കുളിരണിഞ്ഞുനിന്ന ധനുമാസ പുലരിയില്‍ തിരുവാതിരകളിച്ചെത്തിയ പെണ്‍കുട്ടികളും ഭാവതാളലയ സാന്ദ്രമായ ഭരതനാട്യവുമായാണ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം അരങ്ങുണര്‍ന്നത്. ഒന്നാം ദിവസത്തെ ആലസ്യമൊന്നും രണ്ടാംദിനത്തെ ബാധിച്ചില്ല. വേദി ഒന്നില്‍ തിരുവാതിരക്കളിയും വേദി രണ്ടില്‍ ഭരതനാട്യവും വേദി മൂന്നില്‍ സംസ് കൃത നാടകവും വേദി നാലില്‍ മലയാള നാടകവും അരങ്ങുവാണു.

കേരള നടനവും മാപ്പിളകലകളും മോണോആക്ടും വേദി അഞ്ചിലും ആറിലും ഏഴിലും നിറഞ്ഞുനിന്നു. വേദി എട്ടില്‍ വിമര്‍ശനശരമെയ്ത് തുള്ളല്‍ കലാകാരന്മാര്‍ നിറഞ്ഞപ്പോള്‍ ചെണ്ടയും സംഗീതോപകരണങ്ങളും വേദി ഒമ്പതിനെയും പതിനൊന്നിനെയും കീഴടക്കി. സംസ് കൃതോത്സവം വേദി പന്ത്രണ്ടിലും അറബിക് സാഹിത്യോത്സവം പതിമൂന്നും പതിനാലും വേദികളിലുമായിരുന്നു. രാഷ്‌ട്രഭാഷയാണ് വേദി പത്തില്‍ ഇന്നലെ മുഴങ്ങിക്കേട്ടത്.

വൈകീട്ട് നടന്ന സമ്മേളനത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ മികച്ച പിടിഎയ്‌ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു

പഠനത്തോടൊപ്പം വിദ്യര്‍ത്ഥികളില്‍ കലാ അഭിരുചി വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും അധ്യാപകരും മുന്‍കൈയെടുക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ എല്ലാ തലത്തിലും മുന്‍പിലെത്തിക്കണമെങ്കില്‍ അവരില്‍ കലാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം. കലോത്സവങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്ല പ്രധാന്യമാണ് നല്‍കി വരുന്നത്. മൂന്ന് കോടിയോളം രൂപയാണ് റവന്യൂ ജില്ലാ കലോത്സവങ്ങളുടെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ അനുവിച്ചത്. കോഴിക്കോട് ജില്ലയ്‌ക്ക് 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങളെ പൂര്‍ണ്ണമായും ലഹരി വിമുക്തമാക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലയിലെ മികച്ച പിടിഎ കമ്മിറ്റികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്ത മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ പുരുഷന്‍ കടലുണ്ടി കലാവൃക്ഷം ഏറ്റുവാങ്ങി. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഡിഡിഇ ഡോ ഗീരീഷ് ചോലയില്‍ മുക്കം മുഹമ്മദ്, എം. രാധാകൃഷ്ണന്‍, ആശ ശശാങ്കന്‍, നമ്പിടി നാരായണന്‍,ബിജുലാല്‍, പി.കിഷന്‍ചന്ദ്, എന്‍.പി. പത്മനാഭന്‍, റവ. ഡോ തോമസ് പനക്കല്‍, സി.പി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

Kerala

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.