കണ്ണൂര്‍: കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് കോ ഓര്‍ഡിനേറ്റര്‍, സ്റ്റേജ് മാനേജര്‍, അനൗണ്‍സര്‍ എന്നിവര്‍ക്കുളള ശില്‍പശാല ഇന്ന് 2 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സ്റ്റേജ്ഡ്യൂട്ടിക്കായി 800 പേരെയാണ് നിയോഗിച്ചിട്ടുളളത്. ഇവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 89, ഹയര്‍ സെക്കണ്ടറി ജനറല്‍ 105, അറബിക് കലോത്സവം 19, സംസ്‌കൃതോത്സവം 19 എന്നിങ്ങനെ ആകെ 232 ഇനങ്ങളിലാണ് മത്സരങ്ങള്‍. അടുത്തവര്‍ഷം മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മംഗലംകളി, വട്ടക്കളി, പുളളുവന്‍പാട്ട്, മാജിക് എന്നിവയില്‍ ഈ വര്‍ഷം പ്രദര്‍ശന ഇനങ്ങള്‍ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്ന മയ്യഴി വേദിയിലാണ് നടക്കുക. കഴിഞ്ഞവര്‍ഷങ്ങളില്‍ ചില മത്സര ഇനങ്ങളില്‍ 35 ലേറെ പേര്‍ മത്സരിക്കാനുണ്ടായിരുന്നു. ജില്ലകളില്‍ നിന്ന് വരുന്ന 14 പേര്‍ ഒഴിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ അനുവദിക്കുന്ന അപ്പീലുകള്‍, വിവിധ കോടതികള്‍ മുഖേന വരുന്ന അപ്പീലുകള്‍ എല്ലാം കൂടി ആയിരത്തിലേറെ അപ്പീല്‍ പ്രതീക്ഷിക്കുന്നതായും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.
















