കണ്ണൂര്‍: മാതൃഭാഷയോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ ലക്ഷ്യമിട്ട് സര്‍വ്വശിക്ഷ അഭിയാന്‍ സംഘടിപ്പിക്കുന്ന മലയാളത്തിളക്കം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഉപകരണ വിതരണവും 7 ന് നടക്കും. സയന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിക്കും. ഉപകരണ വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിക്കും. കോര്‍പ്പറേഷന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പങ്കജാക്ഷന്‍, എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ ഡോ. പി.വി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















