കണ്ണൂര്‍: പ്രകൃതി വിഭവ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ഭൂവിനിയോഗാസൂത്രണവും പ്രാദേശിക വികസനവും’ എന്ന വിഷയത്തില്‍ കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 7 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ കണ്ണൂര്‍ നഗരസഭാ മേയര്‍ ഇ.പി.ലതയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പളളി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തദ്ദേശ സ്വയംഭരണ സാരഥികള്‍, വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആസൂത്രകര്‍ എന്നിവര്‍ അടങ്ങുന്ന പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: