മയ്യില്‍: ചെക്യാട്ട് കാവ് ധര്‍മ്മ ശാസ്താ വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ച്ച നടത്തി. ക്ഷേത്ര ഓഫീസിന്റെ ഓടിളക്കി അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാറകള്‍ കുത്തിത്തുറന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വിഷ്ണു ക്ഷേത്ര മുറ്റത്തെ മൂന്ന് ഭണ്ഡാരങ്ങളാണ് കൊള്ളയടിച്ചത്. ഇന്നലെ രാവിലെ ക്ഷേത്രം ശാന്തി എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. ശാന്തിക്കാരന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നു രണ്ടായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം മയ്യില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചുവരികയാണ്. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധര്‍ പരിശോധനയ്‌ക്ക് എത്തിയിരുന്നു.
















