പഴയങ്ങാടി: കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി നടത്തുന്ന മേഖലാ പ്രചരണ ജാഥക്ക് 12ന് രാവിലെ 10 മണിക്ക് പഴയങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന യാത്രയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി എ.കെ.ഗോവിന്ദന്‍-ചെയര്‍മാന്‍, കെ.സജീവന്‍, കെ.വി.ഉണ്ണികൃഷ്ണന്‍, ശങ്കരന്‍ കൈതപ്രം, സുനില്‍ ദത്ത്, വി.വി.ഭാസ്‌കരന്‍, കെ.രാജീവന്‍, മധുസൂദനന്‍ ചെങ്ങളം, വിപിന്‍ കുമാര്‍, വി.വി.മനോജ്, എന്‍.പി.കുഞ്ഞിക്കണ്ണന്‍, എം.കെ.മധു, ടി.പി.രാജേഷ്-കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















