Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മശാസ്താവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 06:33 pm IST
in Samskriti

ധര്‍മ്മശാസ്താവിന്റെ കഥ പലതരത്തില്‍ കേള്‍ക്കുന്നു. ഏതു കഥ വിശ്വസിക്കാമെന്ന് പറയാനാകില്ല. ജലന്ധരനെന്ന അസുരന്‍ സിന്ധുസമുദ്രത്തില്‍ നിന്ന് ഉണ്ടായി. സമുദ്രത്തില്‍ നിന്ന് ജനിച്ചതുകൊണ്ട് മഹാലക്ഷ്മിയുടെ സഹോദരന്‍ എന്ന പദവിയും അയാള്‍ക്ക് ലഭിച്ചു. അയാളുടെ പത്‌നിയുടെ പാതിവ്രത്യശക്തികൊണ്ട് അവള്‍ ഒരിക്കലും വിധവയാകില്ല എന്നൊരു നേട്ടവും അസുരനുണ്ടായി. ജലന്ധരന്‍ ഉഗ്രതപസ്സുകൊണ്ട് അതിപരാക്രമിയായി, ഉപദ്രവകാരിയുമായി. ജലന്ധരനെ കൊല്ലാന്‍ ഒരു ശക്തിക്കും സാധ്യമല്ല.

അഹങ്കാരിയായ ജലന്ധരന്‍ ദേവന്മാരെയെല്ലാം തോല്‍പിച്ച് വിഷ്ണുവുമായി പോരിനൊരുങ്ങി. അളിയനായതുകൊണ്ട് വിഷ്ണു പലപ്രാവശ്യം തോറ്റുകൊടുത്തു. നാരദന്‍ ഒരിക്കല്‍ അവന്റെ അടുക്കലെത്തി പാര്‍വതിയുടെ അന്യാദൃശമായ രൂപസൗന്ദര്യം വര്‍ണിച്ചുകേള്‍പ്പിച്ചു. പാര്‍വതിയില്‍ മോഹമുദിച്ച ജലന്ധരന്‍ രാഹുവിനെ ശിവന്റെയടുക്കല്‍ പറഞ്ഞയച്ച് പാര്‍വതിയെ തന്റെയടുക്കലെത്തിക്കാന്‍ ശിവനോട് ആജ്ഞാപിച്ചു. ഇരുവരും തമ്മില്‍ യുദ്ധമുണ്ടായി. മായാവിയായ ജലന്ധരന്‍ പാര്‍വതിയെ ശിവരൂപത്തില്‍ പ്രാപിക്കാന്‍ ശ്രമിക്കുന്നതായറിഞ്ഞ വിഷ്ണു പാര്‍വതിയോട് ഒരു താമരക്കുള്ളില്‍ ഒളിച്ചിരിക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയംനോക്കി വിഷ്ണു ജലന്ധരന്റെ രൂപംപൂണ്ട് അവന്റെ ഭാര്യ വൃന്ദയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി രമിച്ചു. വൃന്ദയുടെ പാതിവ്രത്യം നഷ്ടപ്പെട്ടതോടെ ജലന്ധരന്റെ പകുതി ശക്തി നഷ്ടപ്പെട്ടു. പിന്നീട് ശിവന്റെയും വിഷ്ണുവിന്റെയും ശക്തികള്‍ കൂടിച്ചേര്‍ന്ന് ഒരായുധമായി സൃഷ്ടിച്ചതാണ് ശാസ്താവ്. ജലന്ധരനെ നിഗ്രഹിച്ചശേഷം ശാസ്താവ് ഗരുഡാദ്രിയില്‍ തപസ്സുചെയ്തു വാണു. വൃന്ദയുമായി വിഷ്ണു കൂടിച്ചേര്‍ന്ന സഥലമാണ് വൃന്ദാവനം എന്നറിയപ്പെടുന്നത്.

പിന്നീട് സത്യം മനസ്സിലാക്കിയ വൃന്ദയ്‌ക്ക് പശ്ചാത്താപമുണ്ടായി. അവള്‍ ദേഹത്യാഗം ചെയ്ത് വിഷ്ണുവില്‍ ലയിച്ചു. മരിക്കുന്നതിനുമുമ്പ് ‘കല്ലായിത്തീരട്ടെ’യെന്ന് വിഷ്ണുവിനെ വൃന്ദ ശപിച്ചു. ‘നീ ചെടിയായിത്തീരട്ടെ’യെന്ന് വിഷ്ണു തിരിച്ചും ശപിച്ചു. ശാപം നിമിത്തം വിഷ്ണു സാളഗ്രാമമയിത്തീര്‍ന്നു. വൃന്ദ തുളസിച്ചെടിയായി ഭവിച്ചു. വഞ്ചിക്കപ്പെട്ട വൃന്ദ ശപിച്ചതുകൊണ്ടാണ് സീതയെ രാവണന്‍ അപഹരിച്ചതെന്നും പറയപ്പെടുന്നു.

ശാസ്താവിനെ സംബന്ധിച്ച ഈ കഥയെ പലതരത്തില്‍ വര്‍ണിച്ച് അനേകരൂപത്തിലാക്കി. വൈഷ്ണവവും ശൈവവുമായ ശക്തികളില്‍നിന്ന് ഉണ്ടായ മറ്റൊരു ശക്തിയാണ് ശാസ്താവ്. ധര്‍മ്മങ്ങളെ ശാസിക്കുന്നവനായതുകൊണ്ട് ധര്‍മ്മശാസ്താവെന്നും വിളിക്കപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

പുതിയ വാര്‍ത്തകള്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.