കണ്ണൂര്‍: കേരളത്തില്‍ സഹകണ പ്രസ്ഥാനങ്ങളുടെ മറവില്‍ നടന്നുവരുന്ന കോടികളുടെ തട്ടിപ്പും വെട്ടിപ്പും അവസാനിപ്പിച്ച് സഹകരണ മേഖല സംശുദ്ധമാക്കാന്‍ സഹകരണ ചട്ടങ്ങളില്‍ പുതിയ നിയമനിര്‍മ്മാണം അനിവാര്യമാണെന്ന് കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ ഐക്യവേദി സംസ്ഥാന കോര്‍കമ്മറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ നാറാത്ത് അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ റെയിന്‍ബോ ഹാളില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ക്കിംഗ് പ്രസിഡണ്ട് വള്ളാര്‍ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ റേഷന്‍ സംവിധാനത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് പ്രാഥമിക പരിഗണന ഉറപ്പുവരുത്തണമെന്നും സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍ക്കുള്ള സംവരണ തത്വം പാലിക്കപ്പെടുവാന്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡണ്ട് ടി.വി.ബാലന്‍, ജന.സെക്രട്ടറി കരമന ജയചന്ദ്രന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി പുളിയാറക്കല്‍ ഗോവിന്ദന്‍, ട്രഷറര്‍ വി.കെ.ശ്രീധരന്‍, വിജയന്‍ ചോലക്കര, മോളി മുരളി, കെ.ജയകൃഷ്ണന്‍, ചാത്തപ്പന്‍ കോട്ടക്കല്‍, പി.കെ.പ്രേംകുമാര്‍, എ.മോഹനന്‍, വിനോദന്‍ പള്ളിപ്രം, രഘൂത്തമന്‍, താവക്കര കൃഷ്ണന്‍, വാസുദേവന്‍ നിലമ്പൂര്‍, കല്ലാളന്‍ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
















