പഴയങ്ങാടി: ക്ഷേത്ര ഭൂമി അനധികൃതമായി കൈയ്യേറുന്നതില്‍ പ്രതിഷേധിച്ച് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ പയ്യന്നൂര്‍ മേഖലാ കമ്മറ്റി പുതുവര്‍ഷ ദിനത്തില്‍ രാവിലെ 11 മണിക്ക് മാടായി പാറയില്‍ കരിങ്കൊടികള്‍ കുത്തി പ്രതിഷേധിച്ചു.
ചിറക്കല്‍ കോവിലകം ദേവസ്വത്തിന്റ അധീനതയിലുള്ള മാടായി ദേവസ്വം നാനൂറോളം ഏക്ര ഭൂമിയാണ് ദേവസ്വം ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ വ്യാപകമായി കയ്യേറിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം നടത്തിയത്. കെ.പി.ശ്രീധരന്റെ അധ്യക്ഷതയില്‍ ബാബു കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭൂമി അനധികൃതമായി കയ്യേറുന്നതില്‍ ചിറക്കല്‍ ദേവസ്വത്തിന്റെ നിഷേധാത്മകമായ സമീപനത്തില്‍ അദ്ദേഹം പ്രതിഷേധിച്ചു. ചിറക്കല്‍ കോവിലകത്തെ 5 ഗ്രൂപ്പാക്കണമെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുരളി പട്ടുവം നന്ദിപറഞ്ഞു.
















