കരിവെള്ളൂര്‍: അമ്മയെ ബഹുമാനിക്കുവര്‍ക്കേ അമ്മദൈവങ്ങളേ ആരാധിക്കാനാകൂ എന്ന് ഡോ.ആര്‍.സി.കരിപ്പത്ത് അഭിപ്രായപ്പെട്ടു. കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട് മഹോത്സവത്തോടനുബന്ധിച്ച് നാട്ടുന്മകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സി.കെ.നിര്‍മ്മല, ലിംക ബുക്ക് ഓഫ് നാഷണല്‍ റക്കോര്‍ഡ് ജേതാവ് ഹരിമോഹന്‍ മാസ്റ്റര്‍, കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍, പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി.വി.അപ്പു, കെ.ഗോവിന്ദന്‍ പൊള്ളപ്പോയില്‍, പി.മധു തുടങ്ങിയവര്‍ സംസാരിച്ചു. കലാസാംസ്‌കാരിക കമ്മിറ്റി വൈസ് ചെയര്‍മാന്‍ കരിവെളളൂര്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ എം.വി.സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് രാജേഷ് തൃക്കരിപ്പൂര്‍, പി.സുനന്ദ ടീച്ചര്‍, ഹരിമോഹനന്‍ മാസ്റ്റര്‍, ഈശ്വരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച സുഗമസംഗീതം സംഗീത പരിപാടി അരങ്ങേറി.
















