കണ്ണൂര്‍: ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 3 ശതമാനം സംവരണം എന്ന 1981 ലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പിഎസ്‌സി ചെയര്‍മാനടക്കം ചര്‍ച്ച ചെയ്ത് സംവരണ നിയമനം നടപ്പാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതും നടപ്പായില്ല. ഇക്കാര്യം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
















