കണ്ണൂര്‍: സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെയും (സക്ഷമ), പള്ളിക്കുന്ന് കുന്നാവ് ശ്രീ ദുര്‍ഗാംബിക വിദ്യാലയസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലൂയിസ് ബ്രെയ്‌ലി ദിനാചരണം നാളെ ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. സക്ഷമ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഒ.രാജേഷ് ലൂയിസ് ബ്രെയിലി അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി വിനോദ് പഴയങ്ങാടി ബ്രെയിലി ആല്‍ഫബറ്റുകള്‍ പരിചയപ്പെടുത്തും. ജില്ലാ അധ്യക്ഷ ഡോ.പ്രമീള ജയറാം, വര്‍ക്കിംഗ് പ്രസിഡണ്ട് സനല്‍.കെ.വാര്യര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
















