ചങ്ങനാശേരി: ഭീകരര്‍ തടവിലാക്കിയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം ആവശ്യപ്പെട്ടു മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനാ ദിനാചരണവും പ്രതിഷേധ കൂട്ടായ്‌മയും വികാരി ഫാ.കുര്യന്‍ പുത്തന്‍പുര ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സൈബി അക്കര, കുര്യച്ചന്‍ ഒളശ്ശ, ജോബി തൂമ്പുങ്കല്‍, പ്രൊഫ.കെ.കെ ജോണ്‍, ജിജി പേരകശ്ശേരി, ജോര്‍ജുകുട്ടി വാരണത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















