Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസ് പ്രതിജ്ഞാബദ്ധം: ജി. സുകുമാരന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 10:18 pm IST
inKottayam

ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ വിഭാവനം ചെയ്ത അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസ് പ്രതിജ്ഞാബദ്ധമാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ ഇന്നലെ നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മന്നത്തിന്റെ മഹത്വത്തിന് മങ്ങലേല്‍ക്കാതെ കാത്തുസൂക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നായര്‍ സമൂഹത്തിനുള്ളതാണ്. നായര്‍ സമുദായത്തിലെ വിവാഹധൂര്‍ത്ത് അവസാനിപ്പിച്ച് ലാളിത്യം കൊണ്ടുവരണം. ഇക്കാര്യത്തില്‍ കരയോഗതലം മുതല്‍ നിര്‍ബന്ധബുദ്ധി ഉണ്ടാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് സംഘടന മുന്‍ഗണന നല്‍കുന്നത്. ഇതിന് വേണ്ടി രണ്ടു കോടി രൂപ നീക്കിവച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇന്ന് എന്‍എസ്എസിന്റെ കരുത്ത് സ്വയംസഹായ സംഘങ്ങളാണ്. 1629 കോടി രൂപയുടെ ക്രയവിക്രയങ്ങളാണ് സംഘങ്ങളിലൂടെ നടന്നുവരുന്നത്. വിവിധ സ്വയംസഹായ സംഘങ്ങളുടെ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള സൗകര്യം സമ്മേളന നഗരിയില്‍ ഒരുക്കിയിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍എസ്എസിന്റെ അടിസ്ഥാനമായ കരയോഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വന്‍ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. കരയോഗ ശാഖകളുടെ എണ്ണം 5683 ആയി. യൂണിയനുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്. പുതിയ കാട്ടാക്കട യൂണിയന്‍ നിലവില്‍ വന്നതോടെ എണ്ണം 60 ആയി.4896 വനിതാ സമാജങ്ങളും, 3021 ബാലസമാജങ്ങളും കരയോഗങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

വിദ്യാഭ്യാസ മേഖലയില്‍ 162 സ്‌കൂളുകള്‍ ഉള്ളതില്‍ 142 എയ്ഡഡും 20 എണ്ണം അണ്‍എയ്ഡഡുമാണ്. 43 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളാണ് വിദ്യാഭ്യാസരംഗത്തെ മികവില്‍ എന്‍എസ്എസിനെ എത്തിക്കുന്നത്. സ്‌കൂളുകളെ മെച്ചപ്പെട്ട നിലയില്‍ നടത്തിക്കൊണ്ടുപോകുവാന്‍ വളരെയധികമ കഷ്ടപ്പാടുകളാണ് അനുഭവിച്ചുവരുന്നത്. എന്‍എസ്എസ് എസ്‌റ്റേറ്റുകളിലെ കൃഷിയില്‍ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തിയാണ് കാലത്തിനനുസൃതമായി ഈ സ്‌കൂളുകളില്‍ മെച്ചപ്പെട്ട അധ്യയന സൗകര്യം ഒരുക്കുന്നത്. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കൊള്ളലാഭം കൊയ്യുന്നുവെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ എന്‍എസ്എസ് ഒഴികെ എന്നുപറയുവാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 23 എയ്ഡഡ് കോളജുകളും 5 അണ്‍എയ്ഡഡ് കോളജുകളും ഉണ്ട്.

ആതുരമേഖലയില്‍ 3 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെ 14 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേ ശബരിമലയില്‍ പൂര്‍ണ്ണമായും സൗജന്യമായ ചികിത്സ നല്‍കുന്ന മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി ശാഖകളില്‍ ആതുരസേവന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. എച്ച് ആര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 60 യൂണിയനുകളിലായി 726 ഫാക്കല്‍റ്റികളുണ്ട്.

സമുദായാംഗങ്ങളുടെ പ്രവര്‍ത്തനക്ഷമത കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തില്‍ 20ഇന പരിപാടികളാണ് എച്ച് ആര്‍ വിഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്. ജീവിതശൈലീ രോഗനിര്‍ണ്ണയത്തിനു വേണ്ടിയുള്ള ആരോഗ്യ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 43 യൂണിയനുകളില്‍ ആരംഭിച്ചതായും ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.

പെരുന്ന

സംഗീതസാന്ദ്രം

ചങ്ങനാശേരി: മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കുന്ന എന്‍എസ്എസ് ആസ്ഥാനം നായര്‍ പ്രതിനിധി സമ്മേളനം കഴിഞ്ഞതോടെ സംഗീതസാന്ദ്രമായി. ഉച്ചകഴിഞ്ഞ് സംഗീതചൂഢാമണി ഡോ. കെ. എന്‍. രംഗനാഥശര്‍മ്മയുടെ സംഗീതസദസ് അരങ്ങേറി. വൈകുന്നേരം ആസ്വാദകര്‍ക്ക് ഹരംപകര്‍ന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നേതൃത്വത്തില്‍ ഫ്യൂഷന്‍ മ്യൂസിക് നടന്നു. രാത്രി ഉത്തരാസ്വയംവരം കഥകളിയും അരങ്ങേറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.