Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ കീഴടക്കാതെ യോഗസിദ്ധിയെ ലഭിക്കില്ല (6-36)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 08:42 pm IST
in Samskriti

 

ആചാര്യന്മാരില്‍നിന്ന് ശാസ്ത്രജ്ഞാനം ലഭിക്കാത്തതുകൊണ്ടോ, അലസതകൊണ്ടോ പൂര്‍വജന്മത്തിലെ പാപകര്‍മവാസനകൊണ്ടോ, മനസ്സിന്റെ തീവ്രചഞ്ചലസ്വഭാവത്തെ കീഴടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യോഗത്തിന്റെ പൂര്‍ണാവസ്ഥയിലെത്താന്‍ കഴിയില്ല. എല്ലാ ജീവന്മാരും ഭഗവാന്റെ അംശങ്ങളാണെന്നും, തല്‍ക്കാലം മായാബദ്ധന്മാരും തത്ത്വജ്ഞാനം നഷ്ടപ്പെട്ടുപോയവരാണെന്നുമുള്ള ദര്‍ശനമാണ് സര്‍വത്ര സമദര്‍ശനം. ഇത് നേടുക എന്നത് നിരന്തരമായ യോഗാഭ്യാസംകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

ആ യോഗാഭ്യാസം നടക്കണമെങ്കില്‍ ഭഗവദാനന്ദത്തെ ഒഴിച്ച് മറ്റൊരു അവസ്ഥയിലും സുഖത്തിലും സ്‌നേഹമോ ആഗ്രഹമോ തോന്നാതിരിക്കുക എന്ന വൈരാഗ്യം ആദ്യം ഉണ്ടാവണം. ഈ വൈരാഗ്യവും യോഗപരിശീലനവുംകൊണ്ട് മനസ്സിനെ കീഴടക്കാന്‍ കഴിയാത്ത യോഗിക്ക് സമാധി ദുഷ്പ്രാപ്യമാണ്, അസാധ്യമാണ് എന്നുതന്നെയാണ് എന്റെ അഭിപ്രായം എന്ന് ഭഗവാന്‍ പറയുന്നു.

പിന്നെ എന്താണ് വഴി?

ഭഗവാന്‍ പറയുന്നു-

”ഉപായതഃ വിശ്യാത്മ

നാശക്യഃ”

(ഉപായംകൊണ്ട് ആത്മാവിനെ, മനസ്സിനെ വരീകരിക്കാം; പിന്നെ യോഗസിദ്ധി നേടാന്‍ കഴിയും) ഉപായം എന്താണെന്ന് ശ്രീരാമാനുജാചാര്യര്‍ വിശദീകരിക്കുന്നു:

”പൂര്‍വ്വോക്തേന മദാരാധനാരൂപേണ കര്‍മ്മണാ”

മുന്‍ അധ്യായങ്ങളില്‍ വിവരിച്ചപോലെ ലൗകികവും വൈദികവും ആത്മീയവുമായ എല്ലാ കര്‍മങ്ങളും ഭഗവാന് ആരാധനയായി, ഫലം ആഗ്രഹിക്കാതെ, ഭഗവാന്റെ സന്തോഷത്തിനുവേണ്ടി ചെയ്യുക. ഭഗവാന്‍ സന്തോഷിച്ചാല്‍ മനസ്സും ഇന്ദ്രിയങ്ങളും കീഴടങ്ങും, തീര്‍ച്ച. ഭഗവാന്‍ തന്നെയാണ് പരമാത്മാവായി ഹൃദയത്തില്‍ സ്ഥിതിചെയ്ത് ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തന ശക്തി കൊടുക്കുന്നത്.

ശ്രീകൃഷ്ണ ഭഗവാന്റെ കഥകളും നാമങ്ങളും ഭക്തന്മാരായ ആചാര്യന്മാരില്‍നിന്ന് കേട്ടുകേട്ട് ഭഗവത്തത്ത്വവിജ്ഞാനം നേടുക എന്നതാണ് ഭഗവാനെ സന്തോഷിപ്പിക്കാനും ആത്മാവിനെ-മനസ്സിനെ നിയന്ത്രിക്കാനുമുള്ള ആദ്യത്തെ പ്രയത്‌നം. ഭഗവദ്ഭജനത്തില്‍നിന്നുണ്ടാവുന്ന പരമാനന്ദത്തില്‍ മുഴുകി നില്‍ക്കുന്നവന് മറ്റുവിഷയങ്ങള്‍ അനുഭവിക്കാന്‍ ആഗ്രഹം തോന്നുകയേ ഇല്ല- ഇതാണ് വൈരാഗ്യം.

ആന, പാപ്പാന്റെ ആജ്ഞകള്‍ മാത്രമേ അനുസരിക്കൂ!

ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാന്‍ വരുന്ന ആന നാം കൊടുക്കുന്ന തീറ്റ സുഖമായി ഭക്ഷിക്കും. പക്ഷേ, നാം പറയുന്ന കാര്യങ്ങള്‍ ചെയ്യുകയില്ല. ചെയ്യണമെങ്കില്‍ നാം പാപ്പാനുമായി സ്‌നേഹബന്ധം പുലര്‍ത്തണം. അതിനുശേഷം പാപ്പാനോട് ചെയ്യേണ്ട കാര്യം പറയണം. പാപ്പാന്‍ ആ കാര്യം ചെയ്യാന്‍ ആനയോട് ആജ്ഞാപിച്ചാല്‍ ആന അത് ചെയ്യും.

മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും നാഥനായ ഭഗവാന്‍ ആജ്ഞാപിച്ചാലേ അവ അനുസരിക്കുകയുള്ളൂ. അതുകൊണ്ട് ഭഗവാനോട് സ്‌നേഹപൂര്‍വമായ ബന്ധം ഭഗവത് കഥാനാമ ശ്രവണ കീര്‍ത്തനങ്ങളിലൂടെ നിലനിര്‍ത്തിയാല്‍ മനസ്സ് കീഴടങ്ങും, യോഗപൂര്‍ണത നേടാം, പരമാനന്ദം അനുഭവിക്കുകയും ചെയ്യാം.

യോഗ സിദ്ധി നേടാത്ത യോഗിയുടെ ഗതി എന്ത്? (6-37)

ഒരു യോഗി ശ്രദ്ധയോടെ തന്നെ യോഗ പരിശീലനം ആരംഭിച്ചു. പിന്നീട് പൂര്‍വകര്‍മവാസനകൊണ്ടോ മറ്റൊ വിഘ്‌നങ്ങള്‍ നേരിട്ടോ യോഗചര്യയിലൂടെ മുന്നേറാന്‍ കഴിഞ്ഞില്ല. മാത്രമല്ല, യോഗ പരിശീലനം തീരെ ഇല്ലാതായി. ഇങ്ങനെ സംഭവിച്ചാല്‍ ആ യോഗി ദേഹത്യാഗത്തിനുശേഷം പ്രാപിക്കുന്ന ഗതി ഏതാണ്? അര്‍ജ്ജുനന്‍ തന്റെ സംശയം വിശദീകരിക്കുകയാണ്.

വേദപ്രോക്തങ്ങളായ യാഗാദികര്‍മങ്ങള്‍ ചെയ്യാത്തതുകൊണ്ട് സ്വര്‍ഗലോകം കിട്ടില്ല. ആദിത്യനെയോ, രുദ്രനെയോ, ദുര്‍ഗ്ഗയെയോ ഭജിക്കാത്തതുകൊണ്ട് അവരുടെ ലോകവും ലഭിക്കില്ല. ജ്ഞാനമാര്‍ഗത്തിലൂടെ മുന്നേറാത്തതുകൊണ്ട് സായുജ്യമുക്തിയും നേടില്ല. പാപകര്‍മങ്ങള്‍ ചെയ്യാത്തതുകൊണ്ട് ദുര്‍ഗ്ഗതിയെ ഭയപ്പെടേണ്ടതില്ല. കൃഷ്ണ! നീ ഏതു ലക്ഷ്യത്തിലേക്കാണ് ആ യോഗഭ്രഷ്ടനെ ആകര്‍ഷിച്ചുകൊണ്ടുപോവുക?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.