കുമളി: കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ട് പേര്‍ കുമളി ചെക്ക് പോസ്റ്റില്‍ പിടിയില്‍.
കാഞ്ഞിരപ്പിള്ളി മാങ്ങാപ്പാറ പുറക്കാട്ട് വീട്ടില്‍ സനില്‍ മോഹന്‍(21), കപ്പലുമാക്കല്‍ അമല്‍ അബ്രാഹം(19) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 4 മണിക്കാണ് കേസ് പിടികൂടുന്നത്. പ്രതികളില്‍ നിന്ന് 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാടിന് പോയി മടങ്ങി വരും വഴിയാണ് കഞ്ചാവ് വാങ്ങിയത്. വണ്ടിയുടെ ബാറ്ററിയുടെ സമീപം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















