ന്യൂദല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് പറഞ്ഞ ബിപിന്‍ റാവത്ത് ആവശ്യം വന്നാല്‍ ശക്തി തെളിയിക്കുന്നതില്‍ നിന്നും പിന്നോക്കം പോകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. രാവിലെ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ച റാവത്ത് രാജ്യതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
പുതിയ മേധാവിയെ സൗത്ത് ബ്ലോക്കില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സൈന്യം സ്വീകരിച്ചത്. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷനിലും മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിലും ചുമതലയേറ്റ ഉടന്‍ ബിപിന്‍ റാവത്ത് നിയമനങ്ങള്‍ നടത്തി. ജനറല്‍ ദല്‍ബീര്‍ സിംഗിന്റെ പിന്ഗാമിയായ ബിപിന്‍ റാവത്ത് കരസേനയുടെ ഇരുപത്തിയേഴാമത്തെ മേധാവിയാണ്.
















