Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

ലിഖില്‍ കെ.എbyലിഖില്‍ കെ.എ
Jul 17, 2026, 08:49 am IST
inKerala
ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

ഏലൂര്‍ (കൊച്ചി): വടക്കന്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കി ഏഷ്യയിലെ പ്രായം കുറഞ്ഞ കുട്ടിയായി മലയാളി ബാലിക. തൃശൂര്‍ ഇരവിമംഗലം എടത്തൂട്ട് വീട്ടില്‍ കൃഷ്ണരാജ് എടത്തൂട്ടിന്റെയും ഏലൂര്‍ കിഴക്കുംഭാഗം ഇടവഴി നഗറില്‍ ജയന്തി നിവാസില്‍ അരുണ വേണുഗോപാലിന്റെയും മകള്‍ ഇയ കൃഷ് ആണ് ഈ നേട്ടം കൈവരിച്ചത്. മൊറോക്കോയിലെ ഏറ്റവും ഉയരം കൂടിയ (4,167 മീറ്റര്‍) മൗണ്ട് ടൂബ്കാല്‍ കൊടുമുടി കീഴടക്കിയാണ് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

എട്ട് വയസും മൂന്ന് മാസവുമാണ് ഇയയുടെ പ്രായം. ഏറെ പ്രയാസമേറിയ കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക് സ്വന്തമായി. ഗ്രീന്‍ വേ അഡ്വഞ്ചേഴ്സ് ട്രാവല്‍ ടൂറിസം എല്‍എല്‍സി സംഘടിപ്പിച്ച പര്‍വതാരോഹണ ദൗത്യത്തിലാണ് അച്ഛന്‍ കൃഷ്ണരാജിനൊപ്പം ഇയ പങ്കെടുത്തത്. കൃഷ്ണരാജും പര്‍വതാരോഹകനാണ്. ദുബായിയിലെ ഫ്യൂജറയില്‍ ജോലി ചെയ്യുന്ന കൃഷ്ണരാജും കുടുംബവും അവിടെ താമസക്കാരാണ്.

കൊടുമുടി കീഴടക്കിയ സന്തോഷത്തില്‍ സ്‌കൂള്‍ അവധിക്കാലം ചിലവഴിക്കാന്‍ ഇയ സഹോദരി ആസ്ത ജയ, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം ഏലൂരിലുണ്ട്. കൃഷ്ണരാജ് 24ന് തിരിച്ചുപോകും. കുടുംബം ഓണം ആഘോഷം കഴിഞ്ഞേ പോകൂ. അച്ഛന്‍ കൃഷ്ണരാജിനൊപ്പം ഇയ അഞ്ചു വയസില്‍ ശബരിമലയിലാണ് ആദ്യമായി മല കയറിയത്. മല കയറിയതിന്റെ ആവേശം കണ്ടപ്പോഴാണ് അച്ഛന്‍ മകളില്‍ പര്‍വതാരോഹകയുടെ സ്വപ്‌നം കണ്ടത്.

മുന്‍പും നിരവധി ചെറിയ ട്രക്കിങ്ങുകളില്‍ അച്ഛന് കൂട്ടായി ഇയ ഒപ്പമുണ്ടായിരുന്നു. ദിവസവുമുള്ള കഠിനമായ കളരിപ്പയറ്റ് പരിശീലനവും വാരാന്ത്യങ്ങളില്‍ ഖോര്‍ ഫക്കാനിലെ റാബി ടവര്‍ കയറിയുള്ള പരിശീലനവുമാണ് ഈ പര്‍വതാരോഹക ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കരുത്തേകിയത്.

സമുദ്രനിരപ്പില്‍ നിന്ന് 5000 ത്തോളം അടി ഉയരത്തില്‍ കഠിനമായ കാറ്റും മഞ്ഞും നിറഞ്ഞ അന്തരീക്ഷത്തിലൂടെയുള്ള യാത്ര മുതിര്‍ന്നവര്‍ക്ക് പോലും വെല്ലുവിളിയാണെന്ന് കൃഷ്ണരാജ് പറഞ്ഞു. മുമ്പൊരു യാത്രയില്‍ മഞ്ഞില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ മനസില്‍ ഉണ്ടായിരുന്നിട്ടും ഇത്തവണ യാതൊരു ഭയവും ഉണ്ടായില്ല. ഫ്യൂജറെ റോയല്‍ പ്രൈവറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇയ അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ തന്റെ ഈ വലിയ നേട്ടം കൂട്ടുകാരോടും അദ്ധ്യാപകരോടും നേരിട്ട് പറയാനുള്ള ആവേശത്തിലാണ്.

Tags: Iya KrishGreen Way Adventures Travel & Tourism LLCMountaineering expeditionMount Toubkal Peak
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.