ആലപ്പുഴ: കഴിഞ്ഞ ദിവസം കൊല്ലത്ത് വാഹനാപകടത്തില്‍ മരിച്ച ശിവഗിരി തീര്‍ത്ഥാടകരുടെ വീടുകള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്കുശേമാണ് കുമ്മനം എത്തിയത്.
കൈനകരി കൊച്ചുകോയിത്തറയില് ഗോപിനാഥിന്റെ ഭാര്യ ഐഷ ഗോപിനാഥ്, കായലില്പറമ്പ് കളത്തില്‍ വീട്ടില്‍ സന്തോഷ്കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരുടെയും വീട്ടിലെത്തിയ കുമ്മനം രാജശേഖരന് ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ മിഥിലയില്‍ അനന്തകൃഷ്ണന് (19), അച്ഛന് റോയിമോന് (45), റെനില്‍കുമാര്‍(35), ഭാര്യ സുരമ്യ(27), അത്തിത്തറവീട്ടില് ഷാജി എന്നിവരുടെ വീടുകളിലും കുമ്മനമെത്തി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, സംസ്ഥാന സമിതിയംഗം ടി.കെ. അരവിന്ദാക്ഷന്, മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, മണിക്കുട്ടന് ചേലേക്കാട്, അഡ്വ. സുദീപ്, കെ.ആര്. മോഹന്‍ദാസ്, ആര്. രമേശ്, വിധു പ്രസാദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: