ആലപ്പുഴ: ആലപ്പുഴ എഫ്‌സിഐ ഗോഡൗണിലെ 48 തൊഴിലാളികളുടെ പ്രശ്‌നം വഴളാക്കിയതിന് പിന്നില്‍ ഭക്ഷ്യവകുപ്പിന്റേയും, മന്ത്രിയുടേയും പിടിപ്പുകേടിന്റെ ഫലമാണെന്ന ആരോപണമുയരുന്നു. ഭക്ഷ്യവകുപ്പിന്റെ ശ്രമം കുറ്റങ്ങള്‍ മുഴുവനും തൊഴിലാളികളുടെ മേല്‍കെട്ടിവെച്ച് അവരാണ് റേഷന്‍ സംവിധാനം അട്ടിമറിച്ചതെന്ന് വരുത്തിതിര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റമെന്നാണ് ആക്ഷേപം. 48 എഫ്‌സിഐ തൊഴിലാളികള്‍ ഡിസംബര്‍ രണ്ടു മുതല്‍ 20 ദിവസങ്ങളിലായി 411 ലോഡ് അരി ലോഡ് ചെയ്ത് ആലപ്പുഴ ജില്ലയിലെ വിവിധ റേഷന്‍ വിതരണ സ്ഥാപനങ്ങളിലേക്ക് എത്തിച്ചിരുന്നു. ഈ സ്ഥിരം 48 തെഴിലാളികളെ അന്യായമായി സ്ഥലം മാറ്റി പകരം നിയോഗിച്ച 80 പ്രാദേശിക യൂണിയന്‍ തൊഴിലാളികള്‍ക്ക് കേവലം 43 ലോഡ് അരി മാത്രമേ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുള്ളൂ.
ഓണ്‍ലൈന്‍ വെയിങ് സംവിധാനം ഇല്ലാതെയാണ് രണ്ടുദിവസങ്ങളിലായി 80 താത്കാലിക തൊഴിലാളികള്‍ 43 ലോഡുകള്‍ അട്ടിവച്ച് അയച്ചതെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സത്യമിതായിരിക്കെ ഭക്ഷ്യ മന്ത്രിയും, സിപിഐ നേതാക്കളും പച്ചക്കള്ളം വിളിച്ചു പറഞ്ഞ് തങ്ങളുടെ വീഴ്ച മറയ്‌ക്കുവാന്‍ തൊഴിീലാളികളെ ഉപകരണമാക്കിയത് കൊടിയ തൊഴിലാളി വഞ്ചനയാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ആരോപിച്ചു.
















