ചേര്‍ത്തല: രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള എന്‍ജിഓ സംഘ് താലൂക്ക് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജീവനക്കാരുടെ കുടിശിഖ വരുത്തിയ ഡിഎ വിതരണം ചെയ്യുക, പഞ്ചായത്ത് തലത്തിലുള്ള പ്രൊമോഷനുകള്‍ ത്വരിതപ്പെടുത്തുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കുക, പങ്കാളിത്ത് പെന്‍ഷന്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡന്റ് കെ.ആര്‍. വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുമേഷ് ആനന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം കെ. മധു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപാദ്ധ്യക്ഷന്‍ പി. ഷിബു, താലൂക്ക് സെക്രട്ടറി ബി. മഹില്‍കുമാര്‍, ഖജാന്‍ജി സുമിനി എസ്. കമ്മത്ത് എന്നിവര്‍ സംസാരിച്ചു.
















