Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാറയും മണലും മെറ്റിലുമില്ല; നിര്‍മാണമേഖല സ്തംഭനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 02:23 pm IST
inKollam

കൊല്ലം: മണലിന്റെയും പാറയുടെയും മെറ്റലിന്റെയും ലഭ്യത പൂര്‍ണ്ണമായി നിലച്ചതോടെ ജില്ലയിലെ നിര്‍മ്മാണ മേഖല സ്തംഭനത്തില്‍. നൂറുകണക്കിന് കുടുംബങ്ങളും ചെറുകിട കരാറുകാരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കരിങ്കല്‍ ക്വാറികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവാണ് മേഖല നിശ്ചലമാകാന്‍ കാരണം. ചെറുകിട കരിങ്കല്‍ ക്വാറി നടത്തിപ്പിനുണ്ടായിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയായിരുന്നു കോടതി ഉത്തരവ്. ഇതോടെ 90 ശതമാനം ക്വാറികളുടേയും പ്രവര്‍ത്തനം നിലച്ചു. വിരലിലെണ്ണാവുന്ന വന്‍കിട ക്വാറികള്‍ക്കു മാത്രമാണ് പാരിസ്ഥിതികാനുമതി ഉള്ളതും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നതും. ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി. പാറ ലഭിക്കാതായതോടെ പല ക്രഷറുകളും അടച്ചിരിക്കുകയാണ്. ചില ക്രഷര്‍ നടത്തിപ്പുകാര്‍ തമിഴ്‌നാട്ടില്‍നിന്നും പാറ എത്തിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിലയും വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പാറയ്‌ക്കും മെറ്റിലിനും എംസാന്റിനും ഇരട്ടി വിലയായിട്ടുണ്ട്.

കല്ലടയാറ്റില്‍ നിന്നുള്ള മണല്‍വാരല്‍ നിരോധിക്കപ്പെട്ടിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമാകുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. കേരളത്തിലെ മറ്റു നദികളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മണല്‍ വാരലിന് പിന്നീട് അനുമതി നല്‍കിയെങ്കിലും കല്ലടയാറ്റില്‍ നിന്നുള്ള മണല്‍വാരല്‍ നിരോധനം ഇപ്പോഴും തുടരുകയാണ്. ഒട്ടേറെ പഞ്ചായത്തുകളേയും ഈ മണല്‍വാരല്‍ നിരോധനം സാമ്പത്തികമായി ബാധിച്ചു. പാറയും മണലും മെറ്റിലും ലഭിക്കാത്തതോടെ വീടുനിര്‍മ്മാണവും കരാര്‍ ജോലികളും നിലച്ചു. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള വീടുനിര്‍മ്മാണവും പലരും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കരാറുകാരും ഇതോടെ വലയുന്നു.

ചെറുകിട കരാറുകാരില്‍ അധികവും കടം മറിച്ചാണ് നിര്‍മ്മാണ ജോലികള്‍ ചെയ്തുവരുന്നത്. പണി പൂര്‍ത്തിയാക്കി ബില്ലു മാറിയ ശേഷമാണ് കടം വീട്ടുക. ഇപ്പോള്‍ പണി പൂര്‍ത്തിയാക്കാനും കടം വീട്ടാനും കഴിയാത്ത സ്ഥിതിയിലാണ് അവര്‍. ത്രിതല പഞ്ചായത്തുകളുടേയും പൊതുമരാമത്തു വകുപ്പുകളുടേയും നിര്‍മ്മാണ ജോലികളുടെ ടെന്‍ഡര്‍ നടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കരാര്‍ ഉറപ്പിച്ച പലരും അതില്‍ നിന്നും പിന്‍തിരിയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിവരുന്നത്. നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാത്തും വിലവര്‍ദ്ധനവും മൂലം ഏറ്റെടുത്ത തുകയ്‌ക്ക് ജോലി ചെയ്താല്‍ നഷ്ടത്തിലാകുമെന്ന് കരാറുകാര്‍ പറയുന്നു. നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ മറ്റെല്ലാ തൊഴില്‍ മേഖലകളേയും മന്ദീഭവിപ്പിച്ചു കഴിഞ്ഞു. വ്യാപാരമേഖലയിലും വന്‍തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.