അമ്പലപ്പുഴ: ഒമാന്‍ ജയിലില്‍ കഴിയുന്ന അമ്പലപ്പുഴ കാക്കാഴം വെള്ളൂപ്പറമ്പില്‍ സന്തോഷിന്റെയും വര്‍ക്കല സ്വദേശി ഷാജഹാന്റെയും മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവശ്യമായ നടപടികള്‍ ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പറഞ്ഞു. ഒമാനിലെ ജയിലില്‍ ശിക്ഷാകാലാവധി കഴിഞ്ഞശേഷവും ജയില്‍ മോചിതരാവാതെ കഴിയുന്ന വിവരം വിദേശകാര്യ വകുപ്പിനെ അറിയിക്കാനുള്ള ശ്രമം നടത്തുമെന്ന് സന്തോഷിന്റെ ബന്ധുക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെ. സോമന്‍ പറഞ്ഞു.
ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, അമ്പലപ്പുഴ വടക്കുപഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. രാജേഷ്, സെക്രട്ടറി ഷിബു, ഗള്‍ഫ് മലയാളി പ്രവര്‍ത്തകന്‍ ഗബീബ് യൂനുസ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















