ന്യൂദല്‍ഹി: ഗുജറാത്ത് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ വിജയം. ഫലം പുറത്തുവന്നതില്‍ 80 ശതമാനം സീറ്റുകളും ബിജെപി നേടി. നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിനൊപ്പമാണെന്നതിന്റെ തെളിവാണ് വിജയമെന്ന് ബിജെപി പറഞ്ഞു.
സംസ്ഥാനത്തെ 8,954 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 1.20 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. നോട്ട് റദ്ദാക്കല്‍ തീരുമാനത്തിന് ശേഷം മഹാരാഷ്‌ട്രയിലും രാജസ്ഥാനിലും നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം നേടിയിരുന്നു.
















