ചേര്‍ത്തല: ചേര്‍ത്തല തെക്ക് ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിയന്ത്രിത പഞ്ചായത്ത് ആക്കാന്‍ പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി 50 മൈക്രോണില്‍ താഴെയുള്ള കാരിബാഗുകള്‍ നിരോധിക്കും.
ഇതിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ വില്‍ക്കുന്നതിന് പഞ്ചായത്തില്‍ തുക അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണെന്ന് പ്രസിഡന്റ് വി.എ. സേതുലക്ഷ്മി, സെക്രട്ടറി പി.പി. ഉദയസിംഹന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, പി.പി. സോമന്‍, കെ.ജെ. മേരി, ബി. സലിം എന്നിവര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ ഉല്‍പ്പാദകരുടെ വിവരങ്ങളും മൈക്രോണും രേഖപ്പെടുത്തിയിട്ടുള്ള കാരിബാഗുകളെ വിതരണത്തിനായി ഉപയോഗിക്കാവൂ. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കാരിബാഗുകള്‍ വിതരണം ചെയ്യുന്നവരില്‍ നിന്ന് 5000 മുതല്‍ 10000 വരെ പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
നിരോധിക്കപ്പെട്ട കാരിബാഗുകള്‍ കൈവശം വെയ്‌ക്കുന്നവര്‍ക്കെതിരെയും തുറസായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
അര്‍ത്തുങ്കല്‍ പള്ളി തിരുനാളിനെത്തുന്നവര്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിന് ബോധവല്‍ക്കരണമടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
















