കൊല്‍ക്കത്ത: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കൊല്‍ക്കത്തയിലെ ബിസിനസുകാരന്‍ പരസ്മല്‍ ലോധയുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് വജ്രങ്ങളും രത്‌നങ്ങളും സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു.
ആലിപ്പൂര്‍ റോഡിലുള്ള പൊതുമേഖലാ ബാങ്കിന്റെ ലോധയുടെ ലോക്കറില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇവയുടെ വില നിര്‍ണ്ണയിച്ചുവരികയാണ്.
ലോധയുടെ രണ്ട് ലോറുകള്‍ കൂടി തുറക്കാനുണ്ട്. ലോക്കറില്‍ നിന്ന് സ്വിസ് ബാങ്ക് അക്കൗണ്ടു സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ ലോധയെ റിമാന്‍ഡ് ചെയ്തു.
















