ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടികളെത്തുടര്‍ന്ന് നികുതി വരുമാനത്തില്‍ വന്‍വര്‍ദ്ധനയുണ്ടായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.കൂടുതല്‍ 500 രൂപ നോട്ടുകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കിയതിന്റെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങി. എല്ലാത്തരം നികുതി വരുമാനത്തിലും വലിയ വര്‍ദ്ധനയുണ്ട്.അങ്ങനെ നാം പതുക്കെ കള്ളപ്പണ നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഡിസംബര്‍ 19 വരെയായി പ്രത്യക്ഷ നികുതിയില്‍ 14.4 ശതമാനവും പരോക്ഷ നികുതിയില്‍ 26.2 ശതമാനവും എക്‌സൈസ് തീരുവയില്‍ 43.3 ശതമാനവുമാണ് വര്‍ദ്ധന.
















