കുന്നത്തൂര്‍: കാര്‍ഷികസംസ്കാരത്തിന്റെ പഴയ ഓര്‍മകള്‍ക്ക് ഒരിക്കല്‍ കൂടി ജീവന് വച്ചപ്പോള്‍ അത് നാടിന്റെ ഉത്സവമായി. ക്ഷേത്രഭരണസമിതിയും ഭക്തരും ഒരുമിച്ച് നിന്നപ്പോള്‍ ദേവന്റെ മണ്ണില്‍ വീണ്ടും പൊന്നുവിളഞ്ഞു. പോരുവഴി പെരുത്തിമലനട ക്ഷേത്രഭരണസമിതിയുടെ വെണ്‍കുളം ഏലായിലാണ് നൂറുമേനി വിളവെടുപ്പ് നടത്തിയത്.
ഭരണസമിതി ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് മാസങ്ങള്‍ക്ക് മുമ്പ് 13 ഏക്കര്‍ വരുന്ന വെണ്‍കുളം ഏലായില്‍ നെല്‍കൃഷിക്ക് വിത്തെറിഞ്ഞത്. പൂര്‍ണമായും ജൈവ നെല്‍കൃഷിയാണ് ഇവിടെ നടത്തിയത്. ഉമ എന്ന ഗുണമേന്മയേറിയ വിത്തിനമാണ് ഇതിനായി ഉപയോഗിച്ചത്.
പോരുവഴി കൃഷി ഓഫീസില്‍ നിന്നും സൗജന്യമായി നല്കിയതായിരുന്നു ഈ വിത്തിനം. വിളവെടുപ്പ് മഹോത്സവം രാവിലെ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ് കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്, ചിറ്റയംഗോപകുമാര്‍, ദേവസ്വം സെക്രട്ടറി പി.സന്തോഷ്കുമാര്‍, നമ്പൂരേത്ത് തുളസീധരന്‍പിള്ള, വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: