ഹൈദരാബാദ്; ബാങ്കില്‍ 98 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ച ഹൈദരാബാദിലെ പ്രമുഖ ബിസിനുകാരന്‍ കൈലാസ് ചന്ദ് ഗുപ്ത(65) അറസ്റ്റിലായി.ഇയാളുടെ മകനും ചില അടുത്ത ബന്ധുക്കളും അറസ്റ്റിലായിട്ടുണ്ട്. ഗുപ്തയെ സഹായിച്ച, സ്വകാര്യ സ്ഥാപന എംഡി നരേന്ദ്രകുമാറും അറസ്റ്റിലായി.
ഗുപ്തക്ക് മൂന്നു സ്വര്‍ണ്ണാഭരണക്കടകളും മക്കള്‍ക്ക് രണ്ട് കടകളുമാണ് ഉള്ളത്.ഗുപ്ത, മക്കളായ നിതിന്‍, നിഖില്‍, മരുമകള്‍ നേഹ എന്നിവര്‍ വ്യാജ രസീതുകളുണ്ടാക്കി കള്ളപ്പണം ബാങ്കുകളില്‍ നിക്ഷേപിക്കുകയായിരുന്നു.3100 ഇടപാടുകാരില്‍ നിന്ന് മുന്‍കൂറായി പണം സ്വീകരിച്ചതായാണ് വ്യാജരസീതുകളുണ്ടാക്കിയത്.
ഇവരുടെ മറ്റൊരു സ്ഥാപനത്തിന് മുന്‍കൂറായി 40 കോടി പലരായി നല്‍കിയെന്നും രേഖകളുണ്ടാക്കി.അങ്ങനെ 98 കോടി രൂപ അയ്യായിരത്തിലേറെപ്പേര്‍ തങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയതായി രേഖകള്‍ ഉണ്ടാക്കി. ഇവ ബാങ്കില്‍ നല്‍കി ആ പണമാണെന്നു പറഞ്ഞാണ് നിക്ഷേപിച്ചത്. അയ്യായിരത്തിലേറെപ്പേരും പണം നല്‍കിയത് നവംബര്‍ എട്ടിന് രാത്രി ഒന്‍പതു മുതല്‍ 12 വരെയായിട്ടാണ്!!
















