ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പൂരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നതായി റിപ്പോർട്ട്. വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് ആറു മണിയോടെ സൈനികർ ആക്രമണം നടത്തുകയായിരുന്നു.
















