മുംബൈ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മുംബൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ 69 ലക്ഷം രൂപ പിടിച്ചെടുത്തു. ഇതില്‍ 25ലക്ഷം രൂപ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. 43 ലക്ഷം വരുന്ന വിദേശ കറന്‍സി മൂന്ന് പേരില്‍ നിന്ന് പിടിച്ചെടുത്തു. ഷെയ്ഖ് വഹീദ് അലി, മുഹമ്മദ് സൊഹൈയ്ല്‍, ഷെയ്ഖ് പാഷ എന്നിവരാണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ മുംബൈയിലെത്തിയത്.
അലിയുടെ ബാഗില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് 1,39,000 സൗദി റിയാലും 5,65,000 യുഎഇ ദിര്‍ഹവും 14,000 ആസ്‌ട്രേലിയന്‍ ഡോളറും പിടികൂടിയത്.
ഇതിനെല്ലാം കൂടി 43.97 ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യമുണ്ട്. പത്രത്താളില്‍ പൊതിഞ്ഞ നിലയില്‍ ചെക്ക് ഇന്‍ ബാഗേജിലാണ് ഇത് സൂക്ഷിച്ചിരുന്നത്.
















